കുട്ടികളുടെ മികച്ച ഭാവിക്കായി റെയിൽവേ ചൈൽഡ് ലൈനിന്റെ ട്രെയിൻ യാത്ര

Railway Child Line train journey for a better future for children
കുട്ടികളുടെ മികച്ച ഭാവിക്കായി റെയിൽവേ ചൈൽഡ് ലൈനിന്റെ ട്രെയിൻ യാത്രഎറണാകുളം : “കുട്ടികളുടെ മികച്ച ഭാവിക്കായി” റെയിൽവേ ചൈൽഡ് ലൈനിന്റെ ട്രെയിൻ യാത്ര. ചൈൽഡ് ലൈൻ സേ ദോസ്തി വീക്കിന്റെ ഭാഗമായി എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെ നേതൃത്വത്തിലാണ് ട്രെയിനിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് ഏരിയ മാനേജർ നിതിൻ നോർബർട്ട് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ചൈൽഡ് ലൈൻ പ്രവർത്തകർ എറണാകുളം – ഷൊർണൂർ മെമു ബലൂണുകളും, ചൈൽഡ് ലൈനിന്റെ പോസ്റ്ററുകളും ഉപയോഗിച്ച് അലങ്കരിക്കുകയും, യാത്രക്കാർക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു.

റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ഗണേഷ് വെങ്കിടാചലം, ജില്ലാ കോർഡിനേറ്റർ അരുൺ തങ്കച്ചൻ, റെയിൽവേ ചൈൽഡ് ലൈൻ കോർഡിനേറ്റർ ഷാനോ ജോസ്, കൗൺസിലർ അമൃത ശിവൻ, ചൈൽഡ് ലൈൻ കൊച്ചി കോർഡിനേറ്റർ ഹരി, റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*