മെയ് 25 ന് നാഗമ്പടം പാലം വീണ്ടും പൊളിക്കാനൊരുങ്ങുന്നു

നിയന്ത്രിത സ്ഫോടനത്തിലൂടെ നാഗമ്പടത്തെ പഴയപാലം വീണ്ടും പൊളിക്കാനൊരുങ്ങുന്നു. മെയ് 25 നാണ് രണ്ടാമത്തെ ശ്രമം നടക്കുക.

ഇതേതുടര്‍ന്ന് ശനിയാഴ്ച കോട്ടയം റൂട്ട് വഴി ട്രെയിന്‍ ഗതാഗതം ഉണ്ടാകില്ല. കോട്ടയം വഴി പോകേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ച് വിടുമെന്ന് റെയില്‍വെ വ്യക്തമാക്കി.

നാഗമ്പടത്തെ പഴയപാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം കഴിഞ്ഞ മാസം നടത്തിയിരുന്നെങ്കിലും അത് തല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്നു. ചെറു സ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ച് പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment