ട്രെയിന്‍ യാത്രയ്ക്കും ഇനി ചെക്ക് ഇന്‍ രീതി; മിനിറ്റ് മുന്നേ എത്തണം
ട്രെയിന്‍ യാത്രയില്‍ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. വിമാനത്താവളത്തിന് സമാനമായ രീതിയില്‍ ചെക്ക് ഇന്‍ ചെയ്യണമെന്ന തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്.
Also Read >> അടിമാലിയിലെ സാഹസിക വിനോദ കേന്ദ്രത്തില്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു
ട്രെയിന്‍ പുറപ്പെടേണ്ട സമയത്തിന് 15-20 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തി സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കി വേണം യാത്ര പുറപ്പെടാന്‍. ഈ നിബന്ധനകള്‍ ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ പ്രബല്യത്തില്‍ കൊണ്ടുവരാനാണ് നീക്കം.
Also Read >> നടി സിമ്രാന്‍റെ മൃതദേഹം പാലത്തിനടിയിൽ; ദുരൂഹതയെന്ന് ബന്ധുക്കള്‍: ഭർത്താവ് കസ്റ്റഡിയിൽ
കുംഭമേളയോടനുബന്ധിച്ച് നിലവില്‍ അലഹബാദില്‍ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. ഈ മാസം തന്നെ ഹൂബ്ലി റെയില്‍വേ സ്റ്റേഷനിലും മറ്റ് 202 റെയില്‍വേ സ്റ്റേഷനിലും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. റെയില്‍വേ സുരക്ഷാ സേനയ്ക്കാണ് ഇതിന്‍റെ പൂര്‍ണ്ണ ചുമതല.
Also Read >> അതിപ്രശസ്തനായ ഡാന്‍സറുടെ തനിനിറം പുറത്തു കൊണ്ടുവന്ന് പോലീസ്; അരുണിനെ കുടുക്കിയത് ഇങ്ങനെ
ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനകള്‍ കടന്ന് വേണം ഇനി ട്രെയിന്‍ യാത്ര ചെയ്യേണ്ടി വരിക. പല വഴികളിലൂടെ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നത് തടയും. ഗേറ്റുകളും മതിലും സ്ഥാപിച്ച സുരക്ഷ കര്‍ശനമാക്കും.
Also Read >> ഹെല്‍ത്ത് ഇന്‍സ്‍പെക്ടര്‍ ചാരായം വാറ്റുന്നതിനിടയില്‍ പിടിയില്‍
പുതിയ രീതി അനുസരിച്ച് 15 മുതല്‍ 20 മിനിറ്റ് വരെ നേരത്തെയെങ്കിലും യാത്രക്കാര്‍ സ്റ്റേഷനിലെത്തണം.
എന്നാല്‍ ഇതിന്‍റെ പേരിലോ സുരക്ഷയുടെ പേരിലോ യാത്രക്കാര്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലാകും പരിശോധനകളെന്ന് ആര്‍.പി.എഫ് ഡയറകടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാകും പരിശോധനകളെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സിസിടിവി ക്യാമറ, ബോംബുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനുമുള്ള സംവിധാനം, ലഗേജുകള്‍ പരിശോധിക്കാനുള്ള സ്‌കാനറുകള്‍.
2016 ല്‍ തയ്യാറാക്കിയ പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ 202 സ്റ്റേഷനുകളും നിരന്തര നിരീക്ഷണത്തിന് കീഴില്‍ കൊണ്ടുവരാന്‍ കഴിയുമെന്നും അദേഹം പറഞ്ഞു.
Leave a Reply
You must be logged in to post a comment.