തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും പണം മോഷ്ടിച്ച സംഭവത്തില്‍ മൊഴി നല്‍കാതെ ഉണ്ണിത്താന്‍

തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും പണം മോഷ്ടിച്ച സംഭവത്തില്‍ മൊഴി നല്‍കാതെ ഉണ്ണിത്താന്‍

തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ മോഷ്ടിച്ചുവെന്ന പരാതിയില്‍ പൊലീസില്‍ മൊഴി നല്‍കാതെ കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

അന്വേഷണത്തിന്റെ ഭാഗമായി മേല്‍പ്പറമ്പ് എസ്‌ഐ ഉണ്ണിത്താനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാസര്‍കോട് വന്നിട്ട് മൊഴിനല്‍കാമെന്നായിരുന്നു മറുപടി. അതേസമയം പരാതിക്കാരന്‍ മൊഴി നല്‍കിയാലേ തുടരന്വേഷണം സാധ്യമാകൂവെന്ന് മേല്‍പ്പറമ്പ് എസ്‌ഐ പി സി സഞ്ജയ്കുമാര്‍ പറഞ്ഞു.

കേസില്‍ കുറ്റാരോപിതനായ കുണ്ടറ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൃഥിരാജിനെ പൊലീസ് പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഇയാളും പ്രതികരിക്കാന്‍ തയ്യാറായില്ല.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉണ്ണിത്താനും സഹായികളും താമസിച്ച മേല്‍പ്പറമ്പിലെ വാടകവീട്ടില്‍നിന്ന് പൃഥ്വിരാജ് അഞ്ച് ലക്ഷം രൂപ മോഷ്ടിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഉണ്ണിത്താന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയാണ് മേല്‍പ്പറമ്പ് പൊലീസിന് കൈമാറിയത്.

അതേസമയം പണം താനാണ് മോഷ്ടിച്ചതെന്ന ഉണ്ണിത്താന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും ഉണ്ണിത്താനും സഹായികളും ഫോണില്‍ ഭീഷണിപ്പെടുത്തുന്നുവെന്നും അവര്‍ തന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും പൃഥിരാജ് ആരോപിച്ചു. ഇത് സംബന്ധിച്ച് പൃഥിരാജിന്റെ ഭാര്യ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഉണ്ണിത്താന്‍ തന്റെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപ കടം വാങ്ങിയിരുന്നെന്നും അത് തരാതിരിക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് പൃഥിരാജിന്റെ മറുപടി. പ്രചാരണത്തിന്റെ ചുമതല കൊല്ലത്തെ ഡിസിസി ജനറല്‍ സെക്രട്ടറി നടുകുന്നം വിജയനായിരുന്നു. പ്രചാരണവും സ്വക്വാഡ് വര്‍ക്കുകള്‍ ഏകോപിക്കലുമായിരുന്നു താന്‍ ചെയ്തതെന്നും പൃഥിരാജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment