മ്യൂസിക് കമ്പനികളിൽ നിന്ന് പാകിസ്ഥാനി പാട്ടുകാരെ ഒഴിവാക്കണമെന്ന് രാജ് താക്കറെ
മ്യൂസിക് കമ്പനികളിൽ നിന്ന് പാകിസ്ഥാനി പാട്ടുകാരെ ഒഴിവാക്കണമെന്ന് രാജ് താക്കറെ
മുംബൈ: മ്യൂസിക് കമ്പനികളിൽ നിന്ന് പാകിസ്ഥാനി പാട്ടുക്കാരെ ഒഴിവാക്കണമെന്നാവശ്യം. പുൽവാമ തീവ്രവാദ ആക്രമണത്തിൽ 40 CRPF ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തോടനുബന്ധിച്ചു “മഹാരാഷ്ട്ര നവനിർമാൺ സേന” (MNS) യുടെ സിനിമാ സംഘടനയാണ് ഈ ആവശ്യവുമായി രംഗത്ത്.
മ്യൂസിക് കമ്പനികളോട് പാകിസ്ഥാനി പാട്ടുക്കാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. “ഇന്ത്യൻ മ്യൂസിക് കമ്പനികളായ ടി-സീരീസ്, സോണി മ്യൂസിക്,വീനസ്, ടിപ്സ് മ്യൂസിക് എന്നിവരോട്
പാകിസ്ഥാനി പാട്ടുക്കാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിടുണ്ട്.
എത്രയും പെട്ടെന്ന് തന്നെ കമ്പനികൾ കർശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാത്ത പക്ഷം ഞങ്ങൾക്ക് ഞങ്ങളുടെതായ രീതിയിൽ നടപടികൾ സ്വീകരിക്കേണ്ടതായി വരും” എന്ന് എം. എൻ. എസ് ചിത്രപട്ട് സേനയുടെ തലവൻ അമേയ ഖോപ്കർ പറഞ്ഞു.
അടുത്തിടെ ബുഷൻ കുമാറിന്റെ ടി – സീരീസ് റാഹത്ത് ഫത്തേഹ് അലിഖാനും ആദിഫ് അസ്ലാമും ആയിട്ട് ചേർന്ന് പാട്ടുകൾ ഇറക്കിയിരുന്നു. “ഞങ്ങളുടെ നിർദേശത്തെ തുടർന്ന് അവർ ആ പാട്ടുകൾ കമ്പനിയുടെ യൂട്യൂബ് ചാനലിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്,” ഖോപ്കർ കൂട്ടിച്ചേർത്തു.
2016ലെ ഉറി ആക്രമണത്തിനു ശേഷം സമാനമായ ഒരു നിലപാട് രാജ് താക്കാറെ നയിക്കുന്ന പാർട്ടി സ്വീകരിച്ചിരുന്നു.അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്ന പാകിസ്താനി ആര്ടിസ്റ്റുകളോട് 24മണിക്കൂറിനുള്ളിൽ ഇന്ത്യ വിട്ട് പോകാൻ ആവശ്യപ്പെട്ടിരുന്നു.
Leave a Reply