ക്യാപ്റ്റര്‍ രാജുവിനെ നാളെ കേരളത്തിലെത്തിക്കും
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു കിംസ് ഒമാന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ ക്യാപ്റ്റര്‍ രാജുവിനെ കൊച്ചിയിലേക്ക് കൊണ്ടു വരും.നാളെ രാവിലെ ഒൻപതിനുള്ള ഒമാൻ എയർ വിമാനത്തിൽ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. തുടര്‍ ചികില്‍സയ്ക്കായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്കാണു കൊണ്ടുപോകുന്നത്. സ്ട്രെച്ചറിൽ കിടത്തി കൊണ…കൊണ്ടുപോകുന്നതിനാൽ വിമാനത്തിൽ ചില ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്. ക്യാപ്റ്റൻ രാജുവിന്റെ രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും സാധാരണ നിലയിലാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.ഭാര്യ പ്രമീളയും കിംസിലെ മെഡിക്കല്‍ സംഘവും ഒപ്പമുണ്ടാകും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നാളെ രാവിലെ ഒന്‍പതിനുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ കൊണ്ടുപോകാനാണ് നീക്കം.ഭാര്യയും മകനുമൊത്തു കൊച്ചിയില്‍ നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്നാണു തിങ്കളാഴ്ച രാവിലെ വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കിയത്. മകന്റെ വിവാഹത്തിന് അമേരിക്കയിലേക്ക് പോകുമ്ബോഴായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ മകന്റെ വിവാഹം നീട്ടി വച്ചേക്കും.
Leave a Reply
You must be logged in to post a comment.