രമ്യാ ഹരിദാസ് രാജി വച്ചു

രമ്യാ ഹരിദാസ് രാജി വച്ചു

ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് രമ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വലിയ ഉത്തരവാദിത്വത്തില്‍ നിന്നുകൊണ്ടാണ് ആലത്തൂരില്‍ മത്സരിച്ചതെന്ന് രമ്യ ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. വലിയ ഉത്തരവാദിത്വമാണ് ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. നേരത്തെ രാജിക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ തെരഞ്ഞെടുപ്പ് കഴിയട്ടേ എന്നായിരുന്നു പാര്‍ട്ടി അറിയിച്ചതെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ രമ്യ ജയിച്ചാല്‍ ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയേണ്ടി വരും. അപ്പോള്‍ ബ്ലോക്ക് കക്ഷി നില ഒന്‍പതു വീതമാകും.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തുല്യനില വരുകയും നറുക്കെടുപ്പ് ആവശ്യമായി വരുകയും ചെയ്യും. രമ്യ ഇപ്പോള്‍ രാജിവെച്ചാല്‍ ലോക്സഭ ഫലപ്രഖ്യാപനത്തിന് മുമ്പേ ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply