നന്ദിയുണ്ട് ടീച്ചര്‍, ദീപാ നിശാന്തിന് മറുപടി; വ്യാജ പ്രചരണമെന്ന് രമ്യാ ഹരിദാസ്

നന്ദിയുണ്ട് ടീച്ചര്‍, ദീപാ നിശാന്തിന് മറുപടി; വ്യാജ പ്രചരണമെന്ന് രമ്യാ ഹരിദാസ്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചതിനു പിന്നാലെ ദീപാ നിശാന്തിന് ചുട്ട മറുപടി നല്‍കി രമ്യാ ഹരിദാസ്. നന്ദി ടീച്ചര്‍, എന്നാണ് ദീപയുടെ ചിത്രം സഹിതം രമ്യ ഹരിദാസ് ഫേസ്ബുക്ക് പേജില്‍ പറയുന്നത്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ ഈ പേജ് രമ്യയുടെതല്ലെന്നാണ് രമ്യ ഹരിദാസ് പറയുന്നത്. ഇതി വ്യാജ പ്രചരണമാണ്.

തിരഞ്ഞെടുപ്പ് പ്രചരണം നടക്കുമ്പോള്‍ ദീപ നിശാന്ത് രമ്യയെ കളിയാക്കിക്കൊണ്ട് പോസ്റ്റിട്ടത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദീപയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്. രാഷ്ട്രീയം പറയേണ്ടിടത്ത് പാട്ടുപാടിയാല്‍ പോര, ശരിയായ രാഷ്ട്രീയം പറയണമെന്നായിരുന്നു ദീപ രമ്യയോട് പറഞ്ഞത്.

ഒന്നര ലക്ഷത്തിനുമേല്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രമ്യ ജയിച്ചു കയറിയതിന് പിന്നാലെ ദീപാ നിശാന്തിനും വിജയ രാഘവനും നന്ദി പറഞ്ഞ് കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് രമ്യ തന്നെ നേരിട്ട് പോസ്റ്റിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply