നടന്‍ റാണ ദഗ്ഗുബട്ടിയുടെ വിവാഹ നിശ്ചയം ഇന്ന്

നടന്‍ റാണ ദഗ്ഗുബട്ടിയുടെ വിവാഹ നിശ്ചയം ഇന്ന്

നടന്‍ റാണ ദഗ്ഗുബട്ടിയും മിഹീഖയും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് നടക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈദരാബാദില്‍ വച്ചായിരിക്കും ചടങ്ങ് നടക്കുക.

ലോക്ക് ഡൗണ്‍ നിമബന്ധനകള്‍ പാലിച്ച് വളരെ സ്വകാര്യമായ ചടങ്ങായിട്ടായിരിക്കും നിശ്ചയം നടക്കുക. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമേ ഉണ്ടാവൂ. കഴിഞ്ഞ ദിവസം റാണയുടെ പിതാവ് സുരേഷും വിവാഹം സംബന്ധിച്ച് പ്രതികരിച്ചിരുന്നു.

ഡിസംബറിലായിരിക്കും വിവാഹം നടക്കുക എന്നും എന്നാല്‍, ഇപ്പോഴേ ഒരുക്കങ്ങള്‍ തുടങ്ങിയതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.കൊവിഡ് 19 മഹാമാരിയുടെ സമയത്ത് ഞങ്ങളുടെ കുടുംബത്തിന് സന്തോഷിക്കാന്‍ ഒരു കാര്യം ലഭിച്ചിരിക്കുകയാണ്. അവര്‍ ഇരുവരും ഏറെ നാളായി പരസ്പരം അറിയാവുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസുകാരനായ സുരേഷ് ബാലാജിയുടേയും ബണ്ടിയുടേയും മകളാണ് മിഹീഖ. ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ എന്നാണ് മിഹീഖയുടെ കമ്പനിയുടെ പേര്. ചെല്‍സിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്റീരിയര്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദം നേടിയ ആളാണ് മിഹീഖ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*