രണ്ടാംമൂഴം സിനിമയാക്കുന്നതില്‍ നിന്ന് ശ്രീകുമാര്‍ മേനോനെ തടയണം

ന്യൂഡല്‍ഹി: രണ്ടാംമൂഴം സിനിമയാക്കുന്നതില്‍ നിന്ന് വി.എ ശ്രീകുമാര്‍ മേനോനെ തടയണമെന്ന് എം.ടി വാസുദേവന്‍ നായര്‍. സിനിമ ചിത്രീകരിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയാല്‍, തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള തടസ ഹര്‍ജിയാണ് അദ്ദേഹം സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്നത്.

മദ്ധ്യസ്ഥ ചര്‍ച്ച ആവശ്യപ്പെട്ടു ശ്രീകുമാര്‍ മേനോന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തിരക്കഥ തിരിച്ചു തരണമെന്നുമായിരുന്നു എം.ടിയുടെ നിലപാട്.
രണ്ടാമൂഴം സിനിമയ്ക്കുള്ള തിരക്കഥ നല്‍കി നാല് വർഷമായിട്ടും ചിത്രീകരണം ആരംഭിചിരുന്നില്ല. ഈ ഘട്ടത്തിലാണ് എം.ടി.വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്. മോഹന്‍ലാലിനെ നായകനാക്കി രണ്ടാമൂഴം തിരക്കഥയില്‍ ചിത്രം നിര്‍മ്മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ശ്രീകുമാര്‍ തന്റെ ആദ്യ ചിത്രമായ ഒടിയന്റെ ചിത്രീകരണത്തിൽ ഏര്‍പ്പെടുകയും രണ്ടാമൂഴം ചിത്രീകരിക്കുന്നതിൻറെ പ്രാരംഭ നടപടികള്‍ പോലും തുടങ്ങി വെച്ചിരുന്നുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*