സിനിമാ സ്‌റ്റൈലില്‍ ആരാധകര്‍ക്കിടയിലേക്ക് എടുത്തുചാടി രണ്‍വീര്‍ സിങ്; തലയിടിച്ചുവീണ ആരാധികയ്ക്ക് പരിക്ക്
സിനിമാ സ്‌റ്റൈലില്‍ ആരാധകര്‍ക്കിടയിലേക്ക് എടുത്തുചാടി രണ്‍വീര്‍ സിങ്; തലയിടിച്ചുവീണ ആരാധികയ്ക്ക് പരിക്ക്
ആരാധകര്‍ക്കിടയിലേക്ക് സിനിമാ സ്റ്റൈലില്‍ എടുത്തുചാടി നടന്‍ രണ്‍വീര്‍ സിങ്. എന്നാല്‍ ചാട്ടം പിഴച്ചു. അതോടെ കൂടിനിന്ന ആരാധകരില്‍ ചിലര്‍ക്ക് പരിക്കേറ്റു.
പുതിയ ചിത്രം ഗല്ലി ബോയിയുടെ പ്രചരണത്തിനിടയിലായിരുന്നു രണ്‍വീറിന്റെ കൈവിട്ട കളി. തലയിടിച്ചു നിലത്തുവീണ യുവതിക്ക് സാരമായി പരിക്കേറ്റു.
ഇതിന് പിന്നാലെ രണ്‍വീറിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. രണ്‍വീര്‍ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ലാക്മേ ഫാഷന്‍ വീക്കില്‍ പങ്കെടുക്കുകയായിരുന്നു.
തന്റെ പ്രടകനം കഴിഞ്ഞ് കാണികള്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി രണ്‍വീര്‍ എടുത്തു ചാടുകയായിരുന്നു. പെട്ടെന്നുണ്ടായ ചാട്ടമായതിനാല്‍ ആരാധകര്‍ക്ക് രണ്‍വീറിനെ പിടിക്കാന്‍ സാധിച്ചില്ല.
ആളുകള്‍ തിക്കിത്തിരക്കിയതോടെ പലര്‍ക്കും പരിക്കേറ്റു. തലയിടിച്ചുവീണ യുവതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പല മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചു.
Leave a Reply
You must be logged in to post a comment.