തഹസീല്‍ദാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

തഹസീല്‍ദാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

തഹസില്‍ദാര്‍ക്കെതിരെ പീഡന പരാതിയുമായി താല്‍ക്കാലിക ജീവനക്കാരി. കാസര്‍കോട് റവന്യൂ റിക്കവറി തഹസില്‍ദാര്‍ക്കെതിരെയാണ് യുവതിയെ കടന്ന് പിടിച്ചെന്നും മോശമായി പെരുമാറിയെന്നും ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്വീപ്പര്‍ തസ്തികയിലുള്ള താല്‍ക്കാലിക ജീവനക്കാരിയാണ് പരാതിനല്‍കിയത്. പരാതിയില്‍ ഉറച്ച് നിന്നതോടെ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. റവന്യൂ റിക്കവറി തഹസില്‍ദാറായ എസ് ശ്രീകണ്ഠന്‍ നായര്‍ ജോലിക്കിടെ ഓഫീസിനകത്ത് വച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് യുവതി പറയുന്നത്.

യുവതി ആറുമാസത്തെ താല്‍ക്കാലിക കാലാവധിയില്‍ കഴിഞ്ഞമാസമാണ് ജോലിയില്‍ പ്രവേശിക്കുന്നത്. അതേസമയം ജോലി കൃത്യമായി ചെയ്യാത്തതിന് പരാതിക്കാരിയോട് ദേഷ്യപ്പെട്ടിരുന്നെന്നും ഇതാണ് ആരോപണത്തിന് കാരണമെന്നുമാണ് തഹസില്‍ദാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് തിരുവനന്തപുരത്തേക്ക് ജോലിമാറ്റവും ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment