കെ.എസ്.ആര്‍.ടി.സി ബസില്‍ കന്യാസ്ത്രീക്ക് നേര പീഡനശ്രമം: ജീവനക്കാരന് സസ്‌പെന്‍ഷന്‍

കെ.എസ്.ആര്‍.ടി.സി ബസില്‍ കന്യാസ്ത്രീയായ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ കം കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ 13ാം തിയതി തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ സ്‌കാനിയ ബസിലാണ് സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സന്തോഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

തന്നെ പ്രതി ശാരീരികമായി ഉപദ്രവിച്ചെന്നും ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്നും ഇരയായ കന്യാസ്ത്രീ തമ്പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment