നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കോളേജ് സെക്രട്ടറി അറസ്റ്റില്‍

നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കോളേജ് സെക്രട്ടറി അറസ്റ്റില്‍

നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആന്ധ്രയിലെ വനിതാ നഴ്‌സിംഗ് കോളേജ് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടറി എസ്.രമേശ്(42)ആണ് അറസ്റ്റിലായത്. തന്നെ പീഡിപ്പിച്ചുവെന്നും ലൈംഗികമായി സഹകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി 22കാരിയായ പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്.

ക്രിമിനല്‍ നിയമം, നിര്‍ഭയ ആക്ട് തുടങ്ങിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വകുപ്പുകള്‍ കൂടാതെ ലൈംഗിക പീഡനം, ക്രിമിനല്‍ ഭീഷണി ഈ വകുപ്പുകള്‍ കൂടി ചേര്‍ത്തതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്.

ലൈംഗിക താത്പ്പര്യത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലായില്‍ സെക്രട്ടറിയുടെ മുറിയിലെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും പിന്നീട് യുവതി കോളേജ് ഹോസ്റ്റല്‍ ഒഴിയുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*