ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് കീഴടങ്ങി
ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് കീഴടങ്ങി
പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന വയനാട് ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് പോലീസിൽ കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ വയനാട് എസ്എംഎസ് ഡിവൈഎസ്പിക്ക് മുമ്പാകെയാണ് ഓ എം ജോർജ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തെളിവെടുപ്പ് നടപടികൾ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കോണ്‍ഗ്രസ് നേതാവും സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഓ എം ജോര്‍ജിനെതിരെ പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി നല്കുയിരുന്നു.
വയനാട് മുന്‍ ഡി സി സി സെക്രട്ടറിയായ ജോര്‍ജ് നിലവില്‍ ഡി സി സി അംഗമാണ്. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്.
പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
Leave a Reply