എം എല്‍ എ മാര്‍ക്കെതിരെ ലൈംഗീക പീഡനത്തിന് കേസ്; തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയേക്കും

എം എല്‍ എ മാര്‍ക്കെതിരെ ലൈംഗീക പീഡനത്തിന് കേസ്; തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയേക്കും

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് കോണ്‍ഗ്രസ്‌ എം എല്‍ എ മാര്‍ക്കെതിരെ ലൈംഗീക പീഡനത്തിനു ക്രൈംബ്രാഞ്ച് കേസെടുത്തു. ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി.അനിൽകുമാ‍ർ എന്നീ എം എല്‍ എ മാര്‍ക്കെതിരെയാണ് കേസെടുത്തത്.

സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ശാരീരികമായി ഉപയോഗിച്ചെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

ഹൈബി ഈഡനെതിരെ ബലാൽസംഗത്തിനാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ അടൂർ പ്രകാശ്, എ.പി.അനിൽകുമാര്‍ എന്നിവര്‍ക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കും കെ സി വേണുഗോപാലിനും എതിരെ നേരത്തെ ബലാത്സംഗംത്തിനു കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ചിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഇത് സംബന്ധിച്ച എഫ് ഐ ആര്‍ എറണാകുളത്തെ ജനപ്രധിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടെ കേരളത്തില്‍ കോണ്‍ഗ്രസ്‌ കൂടുതല്‍ പരുങ്ങലിലായി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു എം എല്‍ എ മാരെ പരിഗണിക്കാന്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് ബലാത്സംഗത്തിനു എഫ് ഐ ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

സ്ഥാനാര്‍ഥിയായാല്‍ തിരഞ്ഞെടുപ്പി ചട്ടം അനുസരിച്ച് കേസ് വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കേണ്ടി വരും. സോളാര്‍ കേസ് വീണ്ടും കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയാവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment