പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിന്‍റെ സഹോദരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിന്‍റെ സഹോദരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിന്‍റെ സഹോദരന്‍ അല്‍ അമീന്‍ പിടിയില്‍. കൊച്ചി ഷാഡോ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇമാം ഷഫീക്ക് ഖാസിമിയെ ഒളിവില്‍ താമസിക്കാനും രക്ഷപെടാനും സഹായിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അല അമീന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലാണ് ഷഫീക്ക് ഖാസിമി ഒളിവില്‍ കഴിഞ്ഞത്.

ഇവിടെ നിന്നാണ് ഇയാള്‍ കര്‍ണ്ണാടകത്തിലേക്ക് രക്ഷപെട്ടതെന്നാണ് പോലീസ് കരുതുന്നത്. സഹോദരന്‍ അല്‍ അമീനെ കൂടുതല്‍ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരം ലഭിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

പേപ്പാറ വനമേഖലയിൽ പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി വാഹനത്തില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. അസാധാരണമായി കണ്ട വാഹനം തൊഴിലുറപ്പ് സ്ത്രീകള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

സ്ത്രീകള്‍ വാഹനം തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇമാം പെണ്‍കുട്ടിയെയും കൊണ്ട് രക്ഷപെടുകയായിരുന്നു. സ്‌കൂള്‍ വിട്ടുവരികയായിരുന്ന 10 ക്ലാസ് വിദ്യാര്‍ഥിനിയെ ഇയാള്‍ ഇന്നോവ കാറില്‍ കയറ്റി വനപ്രദേശത്തേക്ക് കൊണ്ടുപോകുകയായി രുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply