Prisoner cuts of his Penis with Blade l Peerumedu Sub Jail l പീഡനക്കേസിലെ പ്രതി ജയിലില്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം ഇടുക്കിയില്‍
പീഡനക്കേസിലെ പ്രതി ജയിലില്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം ഇടുക്കിയില്‍
ഇടുക്കി: പീഡനക്കേസിൽ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതി തന്റെ സ്വന്തം ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ചു മാറ്റി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന തടവുകാരനാണ് സാഹസം കാട്ടിയത്.
Also Read >> സബ് ഇന്‍സ്പെക്ടര്‍ താമസിക്കുന്ന മുറിയില്‍ യുവതി മരിച്ച നിലയില്‍
കുമളി ഡൈമുക്ക് സ്വദേശി മുരളിയാണ് ബ്ലേഡ് കൊണ്ട് സ്വന്തം ജനനേന്ദ്രിയം പൂര്‍ണ്ണമായും മുറിച്ച് മാറ്റിയത്. ചോരവാര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read >>കാമുകന് വിവാഹാലോചന നടക്കുന്നതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച യുവതി ദുബായിൽ അറസ്റ്റിലായി
അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയ മുരളി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഷേവ് ചെയ്യാന്‍ നല്‍കിയ ബ്ലേഡ് ഉപയോഗിച്ചാണ് ഇയാള്‍ ഇത് ചെയ്തതെന്നാണ് ജയിലധികൃതര്‍ പറയുന്നത്.
Leave a Reply
You must be logged in to post a comment.