വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ

പത്തനംതിട്ട സ്വദേശിയായ 28 കാരിയെ മാസങ്ങളോളം വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ഹിൽപാലസ് പോലീസ് ഇൻസ്പെക്ടർ വി ഗോപകുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.

യുവതിയുടെ അകന്ന ബന്ധു പത്തനംതിട്ട മെഴുവേലി ആലക്കോട് ഭാഗത്ത് കാവുംപുറം സജു ഭവൻ വീട്ടിൽ 34 വയസ്സുള്ള സനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതി യുവതിയെ വിവാഹം കഴിക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 2021 നവംബർ മാസം പതിനേഴാം തീയതി തൃപ്പൂണിത്തുറ കിഴക്കേകോട്ട ഭാഗത്തുള്ള ലോഡ്ജിൽ വച്ചാണ് ആദ്യമായി പീഡിപ്പിച്ചത്‌..

തുടർന്ന് പ്രതി കലൂർ, ചാലക്കുടി, കാക്കനാട്, അതിരപ്പിള്ളി, ആലപ്പുഴ ബീച്ചിന് അടുത്തുള്ള ലോഡ്ജ് ഇവിടെയെല്ലാം വെച്ച് പീഡിപ്പിക്കുകയുണ്ടായി ഈ സമയങ്ങളിൽ പ്രതി യുവതിയിൽ നിന്നും പലപ്പോഴായി ഒരു ലക്ഷത്തിലേറെ രൂപയും കൈക്കലാക്കി.

പിന്നീട് യുവതിയിൽ നിന്നും ഒഴിഞ്ഞുമാറി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചു ഈ വിവരം അറിഞ്ഞ യുവതി ഇതിനെ ചോദ്യം ചെയ്തപ്പോൾ വിവാഹത്തിന് തടസ്സം നിന്നാൽ കൊല്ലും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് രണ്ടു ഫോണും സ്വിച്ച് ഓഫ് ചെയ്തു സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു.. യുവതി പത്തനംതിട്ട ഇലവുംതിട്ട പോലീസിൽ പരാതി നൽകി. പീഡനം തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ആയതിനാൽ ഹിൽപാൽ സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിവരവെ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ മാവേലിക്കര തഴക്കര കല്ലുമല ഭാഗത്ത് ബന്ധുവീടിന്റെ സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റ് ചെയ്ത സമയം പ്രതി പോലീസിനെ തള്ളിയിട്ട് രക്ഷപ്പെടാനും ശ്രമിച്ചു SI പ്രദീപ്, രാജീവ് നാഥ്, എഎസ്ഐ സന്തോഷ്, SCPo ശ്യാം ആർ മേനോൻ, CPo വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*