പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വയനാട്ടിലെ കോണ്‍ഗ്രസ്‌ നേതാവ് ഒളിവില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വയനാട്ടിലെ കോണ്‍ഗ്രസ്‌ നേതാവ് ഒളിവില്‍

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കോണ്‍ഗ്രസ്‌ നേതാവും സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ് ഓ എം ജോര്‍ജിനെതിരെ പരാതി.

വയനാട് മുന്‍ ഡി സി സി സെക്രട്ടറിയായ ജോര്‍ജ് നിലവില്‍ ഡി സി സി അംഗമാണ്. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്.

പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി.

rape pocso case aganist wayanad dcc congress member

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി ജോര്‍ജിന്‍റെ വീട്ടിലെ ജോലിക്കാരായിരുന്നു. ഇവരെ ജോലിയില്‍ സഹായിക്കാന്‍ പലപ്പോഴും പെണ്‍കുട്ടിയും ജോര്‍ജിന്‍റെ വീട്ടില്‍ എത്തിയിരുന്നു.

ഒന്നര വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. അതേസമയം പണം നല്‍കി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നതായും ആക്ഷേപം ഉയര്‍ന്നിട്ടിണ്ട്.

ഇതിന് ജില്ലയിലെ ഒരു ഐ എന്‍ ടി യു സി നേതാവ് ശ്രമിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ്‌ വിവരം വീട്ടുകാരും ബന്ധുക്കളും വിവരമറിയുന്നത്.

വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ജോര്‍ജ് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയും മാതാപിതാക്കളും നല്‍കിയ പരാതിയില്‍ പറയുന്നു.

എന്നാല്‍ ഒളിവില്‍ പോയ ജോര്‍ജിനെകുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. ഇന്നലെ മുതല്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫാണ്. കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുമെന്ന് വയനാട് എസ് പി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*