കോടതിയില്‍ മൊഴി നല്‍കരുതെന്ന് ഭീഷണി; ഇരയായ പെണ്‍കുട്ടിക്ക് നിര്‍ബന്ധിച്ച് വിഷം നല്‍കി

കോടതിയില്‍ മൊഴി നല്‍കരുതെന്ന് ഭീഷണി: ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് നിര്‍ബന്ധിച്ച് വിഷം നല്‍കി

കോടതിയില്‍ മൊഴി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയായ പതിനേഴുകാരിക്ക് നിര്‍ബന്ധിച്ച് വിഷം നല്‍കി. ദില്ലിയിലെ ദ്വാരകയിലാണ് സംഭവം നടന്നത്. കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.

കേസില്‍ അറസ്റ്റിലായ പ്രതികള്‍ ദിസങ്ങള്‍ക്ക് മുമ്പ് ജാമ്യത്തില്‍ ഇറങ്ങിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്.

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന പെണ്‍ക്കുട്ടിയെ രണ്ടംഗ സംഘം തടഞ്ഞു നിര്‍ത്തി. ബലാത്സംഗക്കേസില്‍ കോടതിയില്‍ മൊഴി നല്‍കരുതെന്നും, മൊഴി നല്‍കിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും സംഘം ഭീഷണിപ്പെടുത്തി.

എന്നാല്‍ ഇവരുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെ ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച ശേഷം അവര്‍ അവിടെ നിന്ന് കടന്നു കളഞ്ഞെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply