അപമാനം താങ്ങാനാവുന്നില്ല ; ദയാവധം അനുവദിക്കണമെന്ന് രാഷ്ട്രപതിയോട് 24 കാരൻ

അപമാനം താങ്ങാനാവുന്നില്ല ; ദയാവധം അനുവദിക്കണമെന്ന് രാഷ്ട്രപതിയോട് 24 കാരൻ

ബന്ധുവിനാലും അധ്യാപികയാലും ലൈംഗികമായി പീഡിപ്പിക്കപ്പെട്ട തനിക്ക് ദയാവധം ആനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് യുവാവിന്‍റെ കത്ത്.ഇത്തരത്തിൽ പീഡനത്തിനരയായി ജീവിക്കുന്നതിന്‍റെ അപമാനം താങ്ങാനാവില്ലെന്നു വ്യക്തമാക്കിയാണ് 24 കാരനായ യുവാവ് രാഷ്ട്രപതിക്ക് കത്തയച്ച്.

ഇന്നത്തെ സമൂഹത്തിൽ പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ഇത്തരത്തിലുള്ള ലൈംഗിക പീഡനങ്ങൾക്ക് ഇരയാകാറുണ്ടെന്നും എന്നാൽ ആണിന് മാത്രം ഇക്കാര്യത്തിൽ നീതി ലഭിക്കാറില്ലെന്നും യുവാവ് അയച്ച കത്തില്‍ പറയുന്നു.ആന്ധ്രാപ്രദേശ് കുര്‍ണൂല്‍ ജില്ലയിലെ 24 കാരനായ യുവാവാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് കത്തയച്ചത്.
എട്ട് വയസുള്ളപ്പോളാണ് താന്‍ ആദ്യമായി ലൈംഗിക പീഡനത്തിന് ഇരയാകുന്നത്. ബന്ധുവായ സ്ത്രീയാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവാവ് പറയുന്നു. ആദ്യം പീഡിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ താന്‍ അക്കാര്യം വീട്ടില്‍ പറഞ്ഞിരുന്നു.എന്നാല്‍ വീട്ടുകാര്‍ താന്‍ പറയുന്നത് വിശ്വസിക്കാൻ തയാറായില്ല. പിന്നീട് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപികയും പീഡിപ്പിച്ചു. സഹിക്കവയ്യാതെ താന്‍ വീട്ടുകാരോട് പറഞ്ഞു.

എന്നാല്‍ മാനക്കേട് കൊണ്ടും ഭയംകൊണ്ടും വീട്ടുകാര്‍ സംഭവം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ആണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് പറഞ്ഞായിരുന്നു വീട്ടുകാര്‍ പരാതി കൊടുക്കാന്‍ തയ്യാറാകാതിരുന്നത്.താന്‍ ഇപ്പോള്‍ ബയോടെക്നോളജി ബരുദധാരിയാണ്.സംഭവത്തിനു ശേഷം വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും പീഡിപ്പിക്കപ്പെട്ടതിന്‍റെ മുറിവുകളോ അപമാനഭാരമോ മാസിക സമ്മര്‍ദ്ദമോ ഒന്നും കുറഞ്ഞിട്ടില്ല. അതിനാല്‍ തനിക്ക് ദയാവധം അനുവദിക്കണമെന്നാണ് യുവാവ് കത്തില്‍ പറയുന്നത്.
പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ മാത്രമാണ് ഇവിടെ വാര്‍ത്തയാകുന്നത്. എന്നാല്‍ ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടെന്ന് പറഞ്ഞാല്‍ ആളുകള്‍ തങ്ങളെ പരിഹാസത്തോടെയാണ് കാണുന്നത്. ഇനിയെങ്കിലും ആണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ കാണാതെ പോകരുതെന്ന് യുവാവ് കത്തില്‍ പറയുന്നു.

കത്തിന്‍റെ ഒരു പകര്‍പ്പ് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും അയച്ചിട്ടുണ്ട്. സിവില്‍ എന്‍ജിനീയറായ തന്‍റെ അച്ഛന്‍ ഈയിടെ മരിച്ചെന്നും അമ്മയുടെ പൂര്‍ണ പിന്തുണയോടെയാണ് കത്തയക്കുന്നതെന്നും യുവാവ് പറയുന്നു. രാഷ്ട്രപതിയില്‍ നിന്നോ മുഖ്യമന്ത്രിയില്‍ നിന്നോ അനുകൂല മറുപടി ലഭിച്ചില്ലേങ്കില്‍ തീര്‍ച്ചയായും ആത്മഹത്യ ചെയ്യുമെന്നും തന്‍റെ മരണത്തില്‍ സര്‍ക്കാരിനായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും യുവാവ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*