ഭര്‍ത്താവിന് ജാമ്യം നല്‍കരുത്, അയാള്‍ ഇനിയും സ്ത്രീകളെ പീഡിപ്പിക്കും; പ്രതിയ്‌ക്കെതിരെ പരാതിയുമായി ഭാര്യ

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് ഭാര്യ. ജാമ്യം ലഭിച്ചാല്‍ മറ്റു സ്ത്രീകളെ പീഡിപ്പിക്കുന്നത് റിയല്‍ എസ്റ്റേറ്റ് വ്യവസായി രാധാകൃഷ്ണന്‍ (37) തുടരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യയാണ് കോടതിയെ സമീപിച്ചത്.

തമിഴ്നാട് ഇറോഡ് ജില്ലയിലെ കോടതിയിലാണ് സംഭവം. ഭര്‍ത്താവ് ഒട്ടേറെ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ ഇനിയും ഇത് തുടരുമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമാണ് ഭാര്യ ഹര്‍ജിയില്‍ പറയുന്നത്. അവര്‍ തന്റെ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണെന്നും വ്യക്തമാക്കി.

രാധാകൃഷണന്‍ കോളെജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ നാലു വര്‍ഷമാണ് പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും വഴങ്ങാന്‍ പ്രേരിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. രണ്ടു തവണ ഗര്‍ഭഛിദ്രം നടത്തിയതായും പരാതിയില്‍ പറയുന്നു.

സംഭവത്തിനു പിന്നാലെ രാധാകൃഷ്ണന്റെ സുഹൃത്തിന്റെ ഭാര്യയും തന്നെ നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്ന പരാതിയുമായി രംഗത്തെത്തി. ഇയാള്‍ക്കെതിരേ പോക്സോ അടക്കമായാണ് ചുമത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment