ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ സംസ്‌കരിക്കും
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ സംസ്‌കരിക്കും
ശ്രീലങ്കയില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ത്തന്നെ സംസ്‌കരിക്കും. ബന്ധുക്കളാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനം അറിയിച്ചത്.
ദുബായില്‍ സ്ഥിരതാമസമാക്കിയ റസീനയ്ക്ക് ശ്രീലങ്കന്‍ പൗരത്വവുമുണ്ട്. ഇവരുടെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോര്‍ക്ക അധികൃതര്‍ ബസുക്കളെ അറിയിക്കുകയും ഇക്കാര്യത്തില്‍ ഹൈക്കമ്മീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്‌കാരം ശ്രീലങ്കയില്‍ തന്നെ നടത്താന്‍ ബന്ധുക്കള്‍ നിശ്ചയിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയിലേക്ക് കുടിയേറിയതാണ് റസീനയുടെ പിതാവ് പി എസ് അബ്ദുല്ലയും ബന്ധുക്കളും. ഭര്‍ത്താവ് അബ്ദുല്‍ ഖാദര്‍ കുക്കാടിനൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയ റസീന ബന്ധുക്കളെ കാണാന്‍ ഒരാഴ്ച മുമ്പാണ് ശ്രീലങ്കയില്‍ എത്തിയത്.
ഭീകരാക്രമണം നടന്ന ഷാംഗ് റിലാ ഹോട്ടലില്‍ ഇവര്‍ ചെക്ക് ഔട്ട് ചെയ്യുന്നതിന് തൊട്ട് മുമ്പായിരുന്നു സ്‌ഫോടനം നടന്നത്.
Leave a Reply
You must be logged in to post a comment.