ദളപതിക്കൊപ്പം അഭിനയിക്കാന്‍ തെന്നിന്ത്യന്‍ നടി രശ്മികയ്ക്ക് വമ്പന്‍ പ്രതിഫലം..!

ദളപതിക്കൊപ്പം അഭിനയിക്കാന്‍ തെന്നിന്ത്യന്‍ നടി രശ്മികയ്ക്ക് വമ്പന്‍ പ്രതിഫലം..!

തെലുങ്കിലും കന്നടയിലും മികച്ച പ്രകടനം കാഴ്ച വെച്ച് തിളങ്ങിയ നടിയാണ് രശ്മിക മന്ദാന. എന്നാല്‍ താരത്തിന്റെ പ്രകടനം തമിഴ് സിനിമാലോകത്തേക്കും ചേക്കേറുകയാണ്. ഇേേപ്പാള്‍ തമിഴില്‍ ബിഗ് പ്രോജക്ടുകള്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

വിജയ് നായകനായി അഭിനയിക്കുന്ന ദളപതി 64 എന്ന ചിത്രത്തിലൂടെ നായികയായി രശ്മിക അഭിനയിക്കുന്നതായി സൂചന വന്നിരിക്കുകയാണ്. നിലവില്‍ ദളപതി ആയി ഫസ്റ്റ് അനൗണ്‍സ് ചെയ്ത ബിഗില്‍ എന്ന ചിത്രം തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ്.

അതിനിടെയാണ് അടുത്ത ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്.ലോകേഷ് കനകരാജ് സംവിധാനം ചെയ്യാന്‍ സാധ്യതയുള്ള ചിത്രത്തില്‍ രശ്മികയും റാഷി ഖന്നയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ട്. സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി രശ്മിക വലിയൊരു പ്രതിഫലമാണ് ചോദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഒരു കോടി രൂപയോളം പ്രതിഫലം നല്‍കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടുണ്ടെന്നാണ് പ്രചരിക്കുന്നത്. നിലവില്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി. തെലുങ്കില്‍ മഹേഷ് ബാബുവിന്റെ അടക്കം വലിയ സിനിമകളിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*