40 ചാക്ക് റേഷനരി ഉപേക്ഷിച്ച നിലയില്‍

പൊള്ളാച്ചി: കുഞ്ചിപാളയത്തില്‍ 40 ചാക്ക് റേഷനരി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അരി പിടിച്ചെടുത്തു. 920 കിലോഗ്രാം അരിയാണ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു .

പരിശോധനക്കിടെ ഇരുചക്രവാഹനത്തില്‍ 200 കിലോഗ്രാം റേഷനരിയുമായിവന്ന ആളെയും പോലീസ് പിടികൂടി . അബ്രാംപാളയം സ്വദേശി മുഹമ്മദ് ഹനിയാണ് (47) പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*