നടന്മാരുടെ വഴിവിട്ട ബന്ധത്തിന് മൂകസാക്ഷികളാവാൻ വിധിക്കപ്പെട്ടവരാണ് അവരുടെ ഭാര്യമാർ അല്ലെങ്കിൽ കാമുകിമാർ

നടന്മാരുടെ വഴിവിട്ട ബന്ധത്തിന് മൂകസാക്ഷികളാവാൻ വിധിക്കപ്പെട്ടവരാണ് അവരുടെ ഭാര്യമാർ അല്ലെങ്കിൽ കാമുകിമാർ; ബോളിവുഡിനെ പിടിച്ചു കുലുക്കി രവീണയുടെ ട്വീറ്റ്

നടന്മാരുടെ വഴിവിട്ട ബന്ധത്തിന് മൂകസാക്ഷികളാവാൻ വിധിക്കപ്പെട്ടവരാണ് അവരുടെ ഭാര്യമാർ അല്ലെങ്കിൽ കാമുകിമാർ l Raveena tandon slams industry tweet Latest Kerala Newsഹോളിവുഡ് താരം ഏലിയ്‌സ മിലാനോ തിരികൊളുത്തിയ ‘മീ ടൂ’ കാമ്പയിനിന് പിന്നാലെ ജോലിസ്ഥലത്തും വീടിനുള്ളിലും തങ്ങൾ നേരിട്ട ലൈംഗികഅതിക്രമണങ്ങളെ കുറിച്ച് തുറന്ന് പറഞ് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സ്ത്രീകൾ രംഗത്ത് വന്നിരുന്നു. ബോളിവുഡിലും ഇപ്പോൾ അങ്ങനെയൊരു ജ്വാല കത്തിപ്പടരുകയാണ്.

നാന പടേക്കറിനെതിരെ ആരോപണമുന്നയിച്ച് നടി തനുശ്രീ ദത്ത മുന്നോട്ട് വന്നത് ബോളിവുഡിനെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ ആൺകോയ്മയും സ്ത്രീകൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും തുറന്ന് പറഞ് പ്രശസ്ത നടി രവീണ ഠണ്ടനും രംഗത്തെത്തിയിരിക്കുന്നു.
‘നടന്മാരുടെ വഴിവിട്ട ബന്ധത്തിന് മൂകസാക്ഷികളാവാൻ വിധിക്കപ്പെട്ടവരാണ് അവരുടെ ഭാര്യമാർ അല്ലെങ്കിൽ കാമുകിമാർ’ എന്ന താരത്തിന്റെ ട്വീറ്റ് ആണ് ബോളിവുഡിലെ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. ഈ പരാമർശം അക്ഷയ് കുമാറിനെയും ഭാര്യ ട്വിങ്കിൾ ഖന്നയെയും ഉദ്ദേശിച്ചുള്ളതാണെന്ന രീതിയിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

എന്നാലിപ്പോൾ പ്രത്യേകിച്ച് ഒരാളുടെയും പേര് പരാമർശിക്കാതെ എഴുതിയ കാര്യത്തെ വളച്ചൊടിച്ച ‘ബുദ്ധിമാൻ’മാർക്കിട്ട് നല്ല കൊട്ട് കൊടുത്തിരിക്കുകയായണ് രവീണ. താൻ എഴുതിയത് ഏതെങ്കിലും ഒരു നടന്റെ കാര്യം മാത്രമല്ലെന്നും താൻ സജീവമായിരുന്ന കാലത്ത് ഇൻഡസ്ട്രിയിലുണ്ടായിരുന്ന ഓരോ നടീനടന്മാരുടെയും അനുഭവങ്ങളാണെന്നും രവീണ കുറിച്ചു.

1991 ൽ പുറത്തിറങ്ങിയ പത്ഥർ കെ ഫൂൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ചുവടുറപ്പിച്ച രവീണ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി 2006 വരെ സിനിമാരംഗത്ത് സജീവമായിരുന്നു. 90 കളിലെ സൂപ്പർഹിറ്റ് ജോഡികളായിരുന്നു അക്ഷയ്‌യും രവീണയും. ഇരുവരും തമ്മിൽ പ്രണയത്തിലായിരുനെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ഇതിനെല്ലാം വിരാമമിട്ട് 2001 ലാണ് ട്വിങ്കിളും അക്ഷയ്‌യും വിവാഹിതരാവുന്നത്.
നടന്മാരുടെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള രവീണയുടെ ട്വീറ്റിന് പിന്നാലെയാണിപ്പോൾ പാപ്പരാസികൾ. ഇത് ബോളിവുഡിൽ വലിയ വിവാദങ്ങൾക്ക് തന്നെ തിരികൊളുത്തുമെന്നതിൽ സംശമില്ല. നടന്മാർക്ക് ഇത്തരം ബന്ധങ്ങൾ വെറും നേരം പോക്ക് മാത്രമാണെന്നും എന്നാൽ തങ്ങൾക്ക് വഴങ്ങാത്ത യുവനടിമാരുടെ കരിയർ അവർ തകർത്തുകളയുമെന്നും താരം പറഞ്ഞിരുന്നു.

പുരുഷകേന്ദ്രീകൃതമായ സിനിമാമേഖലയിൽ എല്ലാം നിയന്ത്രിക്കുന്നതും നായകനും അയാളുടെ സഹായികളും തന്നെ. അവർക്ക് ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന കണക്കിൽ പുതിയ നടിമാരെ തേടിപ്പോകാം. വിവാദങ്ങൾ അവരെ ബാധിക്കുകയില്ല, താരം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*