എല്‍ ക്ലാസ്സികോയില്‍ അപൂര്‍വ്വ റെക്കോര്‍ഡ് നേടി റയല്‍ പരിശീലകന്‍

എല്‍ ക്ലാസിക്കോ ചരിത്രത്തില്‍ അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍. തുടര്‍ച്ചയായി 5 എവേ ക്ലാസിക്കോ മത്സരങ്ങള്‍ തോല്‍കാത്ത ആദ്യ റയല്‍ മാഡ്രിഡ് പരിശീലകന്‍ എന്ന റെക്കോര്‍ഡാണ് സിദാന്‍ ഇന്ന് സ്വന്തം പേരിലാക്കിയത്.

കരിയറില്‍ ഒരിക്കല്‍ പോലും സിദാന്‍ ബാഴ്സയുടെ മൈതാന്നത്ത് തോല്‍വി അറിഞ്ഞിട്ടില്ല. 2 തവണ ക്യാമ്ബ് ന്യൂവില്‍ പോയി ക്ലാസിക്കോ ജയിച്ച സിദാന്‍ 3 തവണ സമനില വഴങ്ങി. ഇന്നത്തെ മത്സരത്തിലും ബാഴ്സയുടെ മൈതാനത്ത് ആധിപത്യം പുലര്‍ത്താന്‍ സാധിച്ചെങ്കിലും അത് ജയമാക്കാന്‍ സിദാന്റെ ടീമിനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply