തലയില്‍ തട്ടമിട്ട് അമ്പലത്തില്‍ കേറണമെന്ന് റിയാലിറ്റി ഷോ താരം; പറ്റില്ലെന്ന് ഭക്തജനങ്ങള്‍
തലയില്‍ തട്ടമിട്ട് അമ്പലത്തില്‍ കേറണമെന്ന് റിയാലിറ്റി ഷോ താരം; പറ്റില്ലെന്ന് ഭക്തജനങ്ങള്‍
തലയില്‍ ഷോള്‍ ധരിച്ച് അമ്പലത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് റിയാലിറ്റി ഷോ താരം രംഗത്ത്. ദര്‍ശനത്തില്‍ നിന്ന് വിലക്കിയെന്നാരോപിച്ച് അഞ്ജന മേനോന്‍ സ്വദേശിനിയാണ് വിവാദ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇവര്‍ പാലക്കാട് സ്വദേശിയാണ്.
മലപ്പുറം പെരിന്തല്‍മണ്ണ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ് സംഭവം. കോഴിക്കൊടെക്കുള്ള യാത്രക്കിടയിലാണ് ക്ഷേത്ര നട അടച്ച സമയത്ത് ഇവര്‍ അമ്പലത്തില്‍ കയറാന്‍ ശ്രമിച്ചത്. എന്നാല്‍ തട്ടമിട്ട് ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിക്കുന്ന ഇവരെ കണ്ട സ്ത്രീകള്‍ തലയിലെ തട്ടം അഴിച്ച് വേണം കയറാന്‍ എന്ന് അറിയിച്ചു.
എന്നാല്‍ തട്ടം അഴിക്കാതെ കയറുമെന്ന വാശിയിലായിരുന്നു ഇവര്‍. ഇതോടെ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ ഇവരെ തടയുകയായിരുന്നു. ഇവരുടെ ബഹളം കേട്ട് സെക്യൂരിറ്റി ജീവനക്കാര്‍ എത്തുകയും തലയില്‍ ഷാള്‍ ഇട്ട് കയറാന്‍ ആകില്ലെന്ന് അറിയിക്കുകയും ചെയ്തു.
ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ താരമാണ് അഞ്ജന മേനോന്‍. തന്‍റെ തിരിച്ചറിയല്‍ രേഖ ചോദിച്ചുവെന്നും. എന്നാല്‍ തിരിച്ചറിയല്‍ രഖ കാണിച്ചു താന്‍ ക്ഷേത്രത്തില്‍ കയറാന്‍ ഇല്ലെന്നും അറിയിച്ച് ഇവര്‍ മടങ്ങുകയായിരുന്നു. നട അടഞ്ഞു കിടക്കുന്ന സമയത്ത് തലയില്‍ തട്ടമിട്ട് ക്ഷേത്രത്തില്‍ കയറാന്‍ വന്നതുല്‍ ദുരൂഹതയുണ്ടെന്നും ഭക്തര്‍ പറയുന്നു.
ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ താരമായ അഞ്ജനയാണ് മലപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനെതിരെ രംഗത്തെത്തിയത്. കോഴിക്കോടേക്കുള്ള യാത്രാ മധ്യേയാണ് അമ്പലത്തില്‍ കയറിയതെന്നും അപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നും താരം ഫേസ്ബുക്ക് ലൈവില്‍ എത്തി വിവരിച്ചു.
Leave a Reply