റിയല്‍മിയുടെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ ജനുവരി ഏഴിന്

റിയല്‍മിയുടെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ റിയല്‍മി എക്സ്50 5ജി പുറത്തിറങ്ങാനിരിക്കുകയാണ്. ഇപ്പോഴിതാ സ്മാര്‍ട്‌ഫോണ്‍ ജനുവരി ഏഴിന് പുറത്തിറക്കും എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ചൈനീസ് സോഷ്യല്‍മീഡിയാ വെബ്സൈറ്റായ വീബോയിലൂടെയാണ് റിയല്‍മി വ്യക്തമാക്കിയിരിക്കുന്നത്.

ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 765ജി പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ പ്രൊസസറില്‍ പുറത്തിറങ്ങുന്ന ആദ്യ ഫോണുകളില്‍ ഒന്നാണ് റിയല്‍മി എക്സ് 50 5ജി. എച്ച്‌ഡിആര്‍10 4കെ വീഡിയോ റെക്കോര്‍ഡിങ്, 192 എംപി ക്യാമറ സെന്‍സര്‍ വരെ പിന്തുണയ്ക്കാനുള്ള ശേഷി എന്നിവയും ഈ പ്രൊസസറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഫോണ്‍ ചൂടാവുന്നത് ചെറുക്കുന്ന ഫൈവ് ഡയമെന്‍ഷണല്‍ ഐസ്-കൂള്‍ഡ് ഹീറ്റ് ഡിസിപേഷന്‍ സംവിധാനം ഫോണിലുണ്ടാവും. ഇതുവരെയും റിയല്‍മി 5ജി യുടെ ക്യാമറ സംവിധാനം എങ്ങനെയുള്ളതായിരിക്കുമെന്ന് കമ്ബനി വ്യക്തമാക്കിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*