പ്രളയദുരന്തത്തിൽ സ്വന്തം വിവാഹം പോലും മാറ്റി വച്ച് രാക്ഷകനായി രാജീവ് പിള്ള
പ്രളയദുരന്തത്തിൽ സ്വന്തം വിവാഹം പോലും മാറ്റി വച്ച് രാക്ഷകനായി രാജീവ് പിള്ള
സാധാരക്കാർക്കോപ്പോം സാധാരണക്കാരായി വെള്ളിത്തിരയിലെ താരങ്ങൾ പ്രളയബാധിതരുടെ രക്ഷകരായി എത്തി യഥാർത്ഥ ഹീറോയിസം എന്താണെന്ന് പറയാതെ പറഞ്ഞ ദിവസങ്ങൾ കൂടിയാണ് കേരളീയർ പിന്നിട്ടത്. ടൊവീനോ തന്റെ നാടിനായി ചെയ്ത കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ വളരെ വൈകിയാണെങ്കിലും രാജീവ് പിള്ള തന്റെ നാട്ടിലെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട വാർത്തയും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.
തന്‍റെ വിവാഹം പോലും മാറ്റിവെച്ചാണ് ഈ താരം നാട്ടിലെ രക്ഷാപ്രവർത്തകനായി മാറിയത്.നാല് ദിവസം മുന്‍പായിരുന്നു മഴയും മഹാപ്രളയവും കേരളത്തിന്‍റെ ജീവനെടുത്തത്. ശക്തമായ മഴയില്‍ രാജേഷിന്‍റെ ജന്‍മ നാടായ തിരുവല്ലയിലെ നന്നൂര്‍ ഗ്രാമത്തിലും വെള്ളം കയറി. ഇതോടെ മറ്റൊന്നുമാലോചിക്കാതെ താരം അവിടേക്ക് തിരിച്ചു.
രാജീവിന്‍റെ വീട്ടില്‍ വെള്ളം കയറില്ല. പക്ഷേ വീട്ടില്‍ നിന്ന് 500 മീറ്റര്‍ ദൂരത്തുള്ള ഗ്രാമം മുഴുവന്‍ വെള്ളത്തിനടിയിലായി. രക്ഷാപ്രവര്‍ത്തകരുടെ ബോട്ടുകള്‍ക്ക് വേണ്ടിയൊന്നും കാത്തിരുന്നില്ല. കൈയ്യില്‍ കിട്ടിയത് ഉപയോഗിച്ച് ചങ്ങാടമുണ്ടാക്കിയായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. നാല് ദിവസം മുന്‍പ് രാജീവിന്‍റെ വിവാഹമായിരുന്നു. എന്‍ജിനിയറിങ്ങ് ബിരുദധാരിയായ അജിതയായിരുന്നു വധു. അടുത്ത മാസത്തേക്കാണ് വിവാഹം മാറ്റി വച്ചിരിക്കുന്നത്.
Leave a Reply