റെഡ്മീ നോട്ട് 7 എസ് എത്തി; അതിശയിപ്പിക്കുന്ന വിലയിൽ

റെഡ്മീ നോട്ട് 7 എസ് എത്തി; അതിശയിപ്പിക്കുന്ന വിലയിൽ

നാളുകളായി അക്ഷമയോടെ ജനങ്ങൾ കാത്തിരുന്ന റെഡ്മീ നോട്ട് 7 എസ് വിപണിയിൽ , ഷവോമിയുടെ റെഡ്മീ നോട്ട് 7 സീരിസിലെ പുതിയ ഫോണ്‍ റെഡ്മീ നോട്ട് 7 എസ് പുറത്തിറങ്ങി. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് ഫോണ്‍ പുറത്തിറക്കിയത്.

ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 660 എഐഇ പ്രോസസ്സറോടെ എത്തുന്ന ഫോണ്‍ 48 എംപി പിന്‍ക്യാമറ എന്ന പ്രത്യേകതയാണ് ഹൈലൈറ്റ് ചെയ്യുന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്ത ഷവോമി നോട്ട് 7 സീരിസിലെ മറ്റുഫോണുകളുടെ പ്രത്യേകത തന്നെയാണ് ഡിസൈനിലും മറ്റ് പ്രത്യേകതകളിലും ഈ ഫോണ്‍ നിലനിര്‍ത്തിയിരിക്കുന്നത്.

റെഡ്മീ നോട്ട് 7 എസ്ഫോണിന്‍റെ 3ജിബി 32 ജിബി പതിപ്പിന് വില 10,999 രൂപയാണ്. 4ജിബി 64 ജിബി പതിപ്പ് 12,999 രൂപയ്ക്ക് ലഭിക്കും. മെയ് 23 12 മണി മുതല്‍ ഫ്ലിപ്പ്കാര്‍ട്ടും, എംഐ ഹോംസ് വഴിയും ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും. ഓഫ് ലൈനില്‍ മെയ് 24 മുതലാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുക.

റെഡ്മീ നോട്ട് 7 എസിൽ പിന്നില്‍ ഇരട്ട ക്യാമറ സംവിധാനമാണ് ഉള്ളത്. 48 എംപി ക്യാമറയ്ക്ക് പുറമേ 5 എംപി സെന്‍സറും ഉണ്ട്. 6.3 ഇഞ്ചാണ് സ്ക്രീന്‍ വലിപ്പം. ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീനിന്‍റെ റെസല്യൂഷന്‍ 2340 × 1080 പിക്സലാണ്.

ഡോട്ട് നോച്ചാണ് ഡിസ്പ്ലേ. 13 എംപിയാണ് ഫ്രണ്ട് ക്യാമറ. ഒക്ടാകോര്‍ 2.2 ജിഗാഹെര്‍ട്സ് ശേഷിയുള്ള ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 660 പ്രോസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 3ജിബി, 4ജിബി റാം പതിപ്പുകള്‍ ഈ ഫോണിനുണ്ട്. 4000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply