4499 രൂപയ്ക്ക് റെഡ്മി ഗോ

4499 രൂപയ്ക്ക് റെഡ്മി ഗോ

ഇതാ വീണ്ടും ഇന്ത്യന്‍ ബജറ്റ് സമാര്‍ട്ട്‌ഫോണ്‍ വിപണിയെ ഒരിക്കല്‍ കൂടി ഞെട്ടിച്ചിരിക്കുകയാണ് ഷവോമി. 4499 രൂപയ്ക്ക് റെഡ്മി ഗോ എന്ന മോഡല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെത്തും.

കൂടാതെ ഇത്തരത്തിൽ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഷവോമി എത്തിക്കുന്ന ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണാണ് ഇത്. 6000 രൂപയ്ക്ക് വിപണിയിലുള്ള ഷവോമിയുടെ തന്നെ റെഡ്മി 6 എയെ പിന്തള്ളിയാണ് ഗോ എത്തുന്നത്.

ഏറ്റവും വലിയ സവിശേഷതയായി കാണുന്നത് മുതിര്‍ന്നവര്‍ക്കും വയോധികര്‍ക്കുമെല്ലാം വളരെ എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന സ്മാര്‍ട്ട്‌ഫോണാണിത്.

ഇരുപതിലധികം ഇന്ത്യന്‍ ഭാഷകളില്‍ ഈ ഫോണ്‍ ഉപയോഗിക്കാനാകും. നീല, കറുപ്പ് നിറങ്ങളിലാണ് ഫോണ്‍ മാര്‍ക്കറ്റിലെത്തുന്നത്. മാര്‍ച്ച് 22 മുതല്‍ ഓണ്‍ലൈനായി ഫോണ്‍ ലഭ്യമായി തുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment