പുലര്‍ച്ചെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചു; കുടുംബത്തിന് രക്ഷയായത് തൊട്ടിലില്‍ കിടന്ന പിഞ്ചു കുഞ്ഞിന്റെ കരച്ചില്‍

പുലര്‍ച്ചെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചു; കുടുംബത്തിന് രക്ഷയായത് തൊട്ടിലില്‍ കിടന്ന പിഞ്ചു കുഞ്ഞിന്റെ കരച്ചില്‍

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. രാജപുരം മാലക്കല്ല് മുണ്ടാപ്ലാവിലാണ് സംഭവം. ഉറുമ്പേല്‍ ലിസി ചാക്കോയുടെ വീട്ടിലാണ് റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചത്. പിഞ്ചു കുട്ടിയടക്കം അഞ്ചംഗ കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. തൊട്ടിലില്‍ കിടന്ന പിഞ്ചു കുഞ്ഞ് കരഞ്ഞതാണ് കുടുംബത്തിന് രക്ഷയായത്. നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ ഉറക്കാന്‍ വീട്ടുകാര്‍ എണീറ്റു. ശേഷം വാതില്‍ ഭദ്രമായി അടച്ച് വീണ്ടും ഉറങ്ങുകയായിരുന്നു. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചത് കണ്ടത്.

റഫ്രിജിറേറ്റര്‍ ഉള്ള അടുക്കളയുടെ തെട്ടടുത്ത മുറിയിലാണ് ലിസി ചോക്കോയുടെ മകള്‍ സോഫിയയും, ഭര്‍ത്താവ് സജീഷ് ഫിലിപ് മക്കള്‍ എന്നിവര്‍ കിടക്കുന്നത്. മുറിയുടെ വാതില്‍ അടച്ചിരുന്നതിനാല്‍ തീയും പുകയും അകത്ത് കയറിയില്ല. അതുപോലെ അടുക്കളയില്‍ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരാത്തത് വന്‍ ദുരന്തം ഒഴിവാക്കി.

പൊട്ടിത്തെറിയില്‍ കോണ്‍ക്രീറ്റ് വീടിന്റെ ചുമരുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. വീട്ടുപകരണങ്ങള്‍ എല്ലാം കത്തി നശിച്ചു. കംപ്രസര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടുപകരണങ്ങള്‍ എല്ലാം ഉരുകിയ നിലയിലാണ്. വയറിങ് കത്തിനശിച്ചു. വീട് ഇപ്പോള്‍ താമസിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment