നടപ്പന്തലില്‍ കാലുകുത്താനാകാതെ രഹന ഫാത്തിമയുമായി പോലീസ് സംഘം മലയിറങ്ങുന്നു
നടപ്പന്തലില്‍ കാലുകുത്താനാകാതെ രഹന ഫാത്തിമയുമായി പോലീസ് സംഘം മലയിറങ്ങുന്നു

യുവതികളുമായി സന്നിധാനത്തേക്ക് പോയ പോലീസ് സംഘം സന്നിധാനത്തെ നടപ്പന്തലില്‍ അയ്യപ്പ ഭക്തരുടെ ശരണം വിളിച്ച് പ്രതിഷേധിത്തോടെ പോലീസ് സംഘം പിന്‍വാങ്ങി. ആക്ടിവിസ്റ്റ് രെഹന ഫാത്തിമയും കവിതയുമാണ് പോലീസ് സംരക്ഷണത്തില്‍ പതിനെട്ടാം പടി ചവിട്ടാന്‍ പമ്പയില്‍ എത്തിയത്.
ഭക്തരുടെ വിശ്വാസങ്ങളെ ഹനിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ ഇല്ലെന്ന് പോലീസ് സംഘത്തിന് നേതൃത്വം നല്‍കിയ ഐ ജി ശ്രീജിത്ത് ഭക്തജനങ്ങളെ അറിയിച്ചു.അതേസമയം യുവതികളുമായി എത്തിയ പോലീസ് സംഘം നടപ്പന്തലിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്.
ഐ ജി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും സര്‍ക്കാരുമായും ചര്‍ച്ച നടത്തുകയാണ്. അതേസമയം വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ് എന്നാല്‍ ആക്ടിവിസ്റ്റുകളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സബരിമല പോലുള്ള വിശ്വാസ ആചാര കേന്ദ്രത്തെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ സഹായം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply
You must be logged in to post a comment.