രഹ്ന ഫാത്തിമയ്ക്ക് സ്ഥലംമാറ്റം; രഹ്നക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് ബി.എസ്.എന്‍.എല്‍
രഹ്ന ഫാത്തിമയ്ക്ക് സ്ഥലംമാറ്റം; രഹ്നക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് ബി.എസ്.എന്‍.എല്‍
കൊച്ചി: ശബരിമലയില്‍ യുവതികൾക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയെത്തുടർന്ന് പൊതുവികാരം മാനിക്കാതെ വിശ്വാസിയെന്ന പേരിൽ ദര്‍ശനത്തിനെത്തിയ രഹ്ന ഫാത്തിമയെ സ്ഥലം മാറ്റി ബി.എസ്.എന്‍.എല്‍. കൊച്ചി ബോട്ട് ജെട്ടി ശാഖയില്‍ ടെലഫോണ്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്.
പ്രാഥമിക നടപടിയെന്നോണമാണ് സ്ഥലം മാറ്റം. ഇവർക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബി.എസ്.എന്‍.എല്‍ന്റെ തീരുമാനം. ഇതിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും ബി.എസ്.എന്‍.എല്‍ രഹ്നയ്‌ക്കെതിരെയുള്ള തുടര്‍നടപടികള്‍ കൈക്കൊള്ളുക.
അന്വേഷണവുമായി ബന്ധപ്പെട്ട് ശബരിമല വിഷയം സംബന്ധിക്കുന്ന രഹ്നയുടെ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ പരിശോധിക്കാൻ ബി.എസ്.എന്‍.എല്‍ സൈബര്‍ സെല്ലിന് കത്തുനല്‍കിയിട്ടുണ്ട്.
Leave a Reply