സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ ഇനി പാദരക്ഷകള്‍ ഊരാതെ കയറാം

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ ഇനി പാദരക്ഷകള്‍ ഊരാതെ കയറാം l Remove footware outside village office l Rashtrabhoomi

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ ഇനി പാദരക്ഷകള്‍ ഊരാതെ കയറാം

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ ഇനി പാദരക്ഷകള്‍ ഊരാതെ കയറാം l Remove footware outside village office l Rashtrabhoomiപാദരക്ഷകൾ പുറത്തു വെക്കുക എന്ന ബോർഡുകൾ ഇനി മുതൽ സംസ്ഥാനത്തെ വില്ലേജ് കാര്യാലയങ്ങളിൽ കാണില്ല. വില്ലേജ് കാര്യാലയങ്ങളിലേക്ക് പാദരക്ഷകൾ ഇട്ടു കൊണ്ടു തന്നെ പ്രവേശിക്കാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.

ഉത്തരവിറങ്ങി രണ്ടു ദിവസം പിന്നിട്ടുവെങ്കിലും പൊതുജനം ഈ വിഷയത്തിൽ അജ്ഞരാണ്. മേലാള കീഴാള മനസ്ഥിതി ഉളവാക്കുന്ന വ്യവസ്ഥയാണ് പാദരക്ഷകൾ പുറത്തു വെക്കുന്നതു കൊണ്ടുണ്ടാവുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്.
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ ഇനി പാദരക്ഷകള്‍ ഊരാതെ കയറാം l Remove footware outside village office l Rashtrabhoomiപൊതുജന സേവനത്തിനായി പ്രവർത്തിക്കുന്ന കാര്യാലയങ്ങളിൽ ഉദ്യോഗസ്ഥർ ചെരുപ്പ് ധരിച്ച് അകത്തു പ്രവേശിക്കുമ്പോൾ പൊതുജനങ്ങൾ ചെരുപ്പ് പുറത്തു വെക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും ഉത്തരവിൽ പറയുന്നു. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ ഇനി പാദരക്ഷകള്‍ ഊരാതെ കയറാം l Remove footware outside village office l Rashtrabhoomi

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment