വ്യക്തിഹത്യയ്ക്കും കളിയാക്കലിനും മറുപടി: ആലത്തൂരില്‍ രമ്യ ഹരിദാസ്

വ്യക്തിഹത്യയ്ക്കും കളിയാക്കലിനും മറുപടി: ആലത്തൂരില്‍ രമ്യ ഹരിദാസ്

റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ആലത്തൂരില്‍ ചരിത്രം സൃഷ്ടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും വിചാരിച്ചുകാണില്ല ഇത്ര വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന്.

ഇടത് കോട്ടയായ ആലത്തൂരിലെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായാണ് രമ്യ ഹരിദാസ് എത്തിയത്. 88% വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ഥി പി ബിജുവിനെതിരെ 1,36,805 വോട്ടിന്റെ ഭൂരിപക്ഷമാണ് രമ്യക്കുള്ളത്.

രമ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ വന്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ ആലത്തൂര്‍ കേരളം ശ്രദ്ധിക്കുന്ന മണ്ഡലമായി. വ്യക്തിഹത്യയ്ക്കും കളിയാക്കലിനും മറുപടിയെന്നോണമാണ് രമ്യ ഹരിദാസിന്റെ വിജയം കണക്കാക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നെ ഏറ്റെടുത്ത്, തനിക്ക് താങ്ങും തണലുമായി നിന്ന ആലത്തൂരിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായി രമ്യ ഹരിദാസ് പറഞ്ഞു.

വിവാദങ്ങളുടെ നടുവിലും ജനം തന്റെ കൂടെ നിന്നു. ജനപ്രതിനിധിയുടെ സാന്നിധ്യമാണ് അവര്‍ ആഗ്രഹിക്കുന്നത്. അവര്‍ ആഗ്രഹിക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കും. അവര്‍ പാട്ടുപാടാന്‍ ആവശ്യപ്പെട്ടാല്‍ അതിനും തയ്യാറാണെന്നും തുടര്‍ന്ന് പാട്ടുപാടി രമ്യ പറഞ്ഞു. കരുണാമയനെ കാവല്‍ വിളക്കെ എന്ന ഗാനമാണ് വോട്ടര്‍മാര്‍ക്കുളള നന്ദി സൂചകമായി രമ്യ പാടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply