രഞ്ജിത് ജോണ്‍സണ്‍ വധം: 7 പേര്‍ക്ക് ജീവപര്യന്തം

പേരൂര്‍ പ്രോമിസ്ഡ് ലാന്‍ഡില്‍ രഞ്ജിത്ത് ജോണ്‍സനെ(40) ഗൂണ്ടാ സംഘം കൊലപ്പെടുത്തി മൃതദേഹം തമിഴ്‌നാട്ടില്‍ ക്വാറി അവശിഷ്ടങ്ങള്‍ തള്ളുന്ന സ്ഥലത്തു കുഴിച്ചിട്ട കേസില്‍ 7 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും 2 ലക്ഷം രൂപ വീതം പിഴയും. എട്ടാം പ്രതിയെ വിട്ടയച്ചു.

ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുതെന്ന് കോടതി ഉത്തടവിട്ടു. കേരള പോലീസിന്റെ ചരിത്രത്തില്‍ ഏറ്റവും ചുരുങ്ങിയ കാലയളവില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്ന കൊലക്കേസാണിത്.

പ്രതികളായ കണ്ണനല്ലൂര്‍ വാലിമുക്കിനു സമീപം പുതിയ വീട്ടില്‍ മനോജ് (പാമ്ബ് മനോജ് -40), നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ രഞ്ജിത്ത് ( കാട്ടുണ്ണി -30), പൂതക്കുളം പാണാട്ടു ചിറയില്‍ വീട്ടില്‍ ബൈജു (കൈതപ്പുഴ ഉണ്ണി-39), വെട്ടിലത്താഴത്ത് താമസിക്കുന്ന വടക്കേവിള ന്യൂ നഗര്‍ തോട്ടിന്‍കര വീട്ടില്‍ പ്രണവ് (കുക്കു-25), ഡീസന്റ് , ഡീസന്റ് ജംക്ഷന്‍ കോണത്തു വടക്കതില്‍ വിഷ്ണു (21), കിളികൊല്ലൂര്‍ പവിത്ര നഗര്‍ വിനീത മന്ദിരത്തില്‍ വിനേഷ് (38), വടക്കേവിള കൊച്ചുമുണ്ടയില്‍ വീട്ടില്‍ റിയാസ് (30) എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. കിളികൊല്ലൂര്‍ കല്ലുംതാഴം പറങ്കിമാംവിള കുളത്തിനു സമീപം നക്ഷത്ര നഗര്‍ 47 അജിംഷാ മന്‍സിലില്‍ അജിംഷാ(37) യെ വിട്ടയച്ചു.

ഒന്നാം പ്രതി മനോജിന്റെ ഭാര്യയുമായി രഞ്ജിത്ത് ജോണ്‍സണ്‍ 9 വര്‍ഷമായി ഒപ്പം താമസിപ്പിച്ചിരുന്നതിന്റെ വിരോധമാണ് കൊലപാതകത്തിനു കാരണമെന്നാണു പ്രോസിക്യൂഷന്‍ കേസ്. വീട്ടില്‍ അലങ്കാര പക്ഷികളുടെ വില്‍പ്പന ഉണ്ടായിരുന്ന രഞ്ജിത്ത് ജോണ്‍സനെ പ്രാവിനെ വാങ്ങാനെന്ന വ്യാജേന എത്തിയവര്‍ കഴിഞ്ഞ ഓഗസ്റ്റ് 15ന് കൂട്ടിക്കൊണ്ടുപോയി ഇടിച്ചും തൊഴിച്ചും കൊലപ്പെടുത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment