ചെറുപ്പത്തില്‍ രണ്ട് രൂപ തന്ന് തന്നെ ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് സ്വന്തമാക്കിയെന്നു വെളിപ്പെടുത്തി രഞ്ജു രഞ്ജിമാര്‍

ചെറുപ്പത്തില്‍ തനിക്ക് രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് സ്വന്തമാക്കിയെന്നും 600 രൂപയ്ക്ക് താമസിച്ചിരുന്ന ലൈന്‍ കെട്ടിടത്തിന്റെ ഉടമ ഇന്ന് തന്റെ കാര്‍ ഡ്രൈവറാണെന്നും വെളിപ്പെടുത്തുകയാണ് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍. തന്റെ ദാരിദ്ര്യം നിറഞ്ഞ പഴയകാല ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് രഞ്ജു.

ചെറുപ്പതില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ ധാരാളം അവഗണനകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹം ഉണ്ടായിട്ടും ജീവിത സാഹചര്യങ്ങള്‍ അതിന് അനുവദിച്ചില്ലെന്നും പറയുകയാണ് രഞ്ജു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ഇഷ്ടികക്കളത്തില്‍ ജോലിക്ക് പോയ നിര്‍ഭാഗ്യവാനായ വ്യക്തിയാണ് താനെന്നും ശരീരം ഒരു പുരുഷന്റേതും മനസ്സ് സ്ത്രീയുടേയും ആയതുകൊണ്ട് സമൂഹം അതൊരു വൈകല്യമായി കണക്കാക്കി. വൈവിധ്യമായി പരിഗണിക്കാന്‍ ആരും തയ്യാറായില്ല. ആണ്- പെണ്ണ് എന്ന വേര്‍തിരിവില്‍ നിന്നും മാറിനിന്ന് ജീവിക്കേണ്ടി വന്നപ്പോളും തന്റെ അമ്മ മാത്രമാണ് പ്രചോദനം നല്‍കി കൂടെ നിന്നതെന്നും രഞ്ജു പറഞ്ഞു.

തന്നെ ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്തെ ഒരു അഭിഭാഷകന്റെ വീട്ടില്‍ ഓഫീസ് ജോലിക്കെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടു പോവുകയും എന്നാല്‍ മറ്റ് പല ജോലികളും തനിക്ക് ഉണ്ടായിരുന്നെന്ന് അറിഞ്ഞത് പിന്നീടാണെന്നും അവിടെ നിന്നും രക്ഷപെട്ടപ്പോഴാണ് തന്റെ കമ്മ്യൂണിറ്റിയില്‍പ്പെട്ട പലരെയും പരിചയപ്പെടാന്‍ സാധിച്ചതെന്നും രഞ്ജു വ്യക്തമാക്കുന്നു.

ജീവിതത്തില്‍ രണ്ട് രൂപയുടെ സോഡ കുടിച്ച് ദിവസങ്ങള്‍ തള്ളി നീക്കിയ താന്‍ ഇന്ന് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ്. മറ്റൊരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി. ഒരിക്കല്‍ സിനിമാസെറ്റില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകേണ്ടി വന്നപ്പോള്‍ അതിന് കാരണക്കാരായ ആളോട് നാളെ സിനിമാ മെഖല തന്റെ പിന്നില്‍ ക്യൂ നില്‍ക്കുമെന്നും അന്ന് അയാള്‍ ഫീല്‍ഡില്‍ ഉണ്ടാകില്ല പറഞ്ഞിരുന്നു. ദൈവനിശ്ചയമാകാം അയാള്‍ ഇന്ന് ഫീല്‍ഡിലില്ലെന്നും താനാണെങ്കില്‍ മേക്കപ്പ് മേഖലയില്‍ കഴിവ് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. മലയാള സിനിമയ്ക്ക് പുറമെ ബോളിവുഡിലും താരങ്ങള്‍ക്ക് മേക്കപ്പ് ചെയ്ത് കൊടുക്കാനുള്ള അവസരം ലഭിച്ചു. രഞ്ജു പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*