Pandalam Raja Kudumbam Statement l മറുപടിയുമായി രാജകുടുംബം
മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം രാജകുടുംബം Pandalam Raja Kudumbam Statement
Pandalam Raja Kudumbam Statement
Pandalam Raja Kudumbam Statement ശബരിമല ക്ഷേത്ര ഭരണത്തില്‍ പന്തളം രാജകുടുംബത്തിന് അവകാശമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി പന്തളം രാജകുടുംബം രംഗത്ത്.
ആചാര ലംഘനം ഉണ്ടായാല്‍ ശബരിമല നട അടച്ചിടാന്‍ തന്ത്രിയോട് ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് രാജകുടുംബം പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കവനന്റെ പ്രകാരം കൈമാറിയവര്‍ക്കും ഇതിനുള്ള അവകാശമുണ്ട്.
വിവാഹത്തിനു മുൻപ് ഒരോയൊരു കാര്യമാണ് ആവശ്യപ്പെട്ടത്!! വിവാഹ ജീവിതത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി
ദേവസ്വംബോര്‍ഡിന് ഭരണപരമായ മേല്‍നോട്ടം മാത്രമുള്ളത്. ആചാരപരമായ ചടങ്ങുകളും പൂജാ വിധികളും നിശ്ചയിക്കുന്നതിനുള്ള അവസാന വാക്ക് തന്ത്രിയുടെതാണെന്നും പ്രതിനിധികളായ ശശികുമാര വര്‍മ്മയും നാരായണ വര്‍മ്മയും പറഞ്ഞു.
ശബരിമല ഭക്തരുടെയാണ്. ആചാര ലംഘനം പ്രതിഷേധിക്കാന്‍ ഭക്തര്‍ക്കും അവകാശമുണ്ട്. പുച്ചത്തോടെയുള്ള പരാമര്‍ശത്തില്‍ ദുഖമുണ്ടെന്നും രാജകുടുംബ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സവര്‍ണ്ണരും അവര്‍ണ്ണരും എന്ന ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.
നട അടച്ച് ഇറങ്ങിപോകുമെന്നല്ല തന്ത്രി പറഞ്ഞത്. ആചാര ലംഘനം ഉണ്ടായാല്‍ ശുദ്ധി ക്രിയ ചെയ്ത ശേഷമേ നട തുറക്കാന്‍ സാധിക്കൂ. ആചാര ലംഘനം നടത്തി കുറെയധികം യുവതികള്‍ പതിനെട്ടാം പടി കയറിയാല്‍ ശുദ്ധി ക്രിയകള്‍ക്ക് ദിവസങ്ങള്‍ വേണ്ടി വന്നേക്കാം.ഇതുകൊണ്ടാണ് നട അടച്ചിടെണ്ടി വരുമെന്ന് തന്ത്രി അറിയിച്ചതെന്നും രാജകുടുംബം വ്യക്തമാക്കി.
Leave a Reply
You must be logged in to post a comment.