അനധികൃത നിര്‍മ്മാണം; സബ് കളക്ടര്‍ രേണു രാജിനെ അപമാനിച്ച എം എല്‍ എ രാജേന്ദ്രനെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കും

അനധികൃത നിര്‍മ്മാണം; സബ് കളക്ടര്‍ രേണു രാജിനെ അപമാനിച്ച എം എല്‍ എ രാജേന്ദ്രനെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കും

ഇടുക്കി: റവന്യൂ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയ സംഭവത്തില്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജ് നാളെ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കും.

റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം തടയാന്‍ എത്തിയ ഉദ്യോഗസ്ഥരെ തടയുകയും സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചും സംസാരിച്ച എം എല്‍ എ രാജേന്ദ്രനെതിരെയും സത്യവാങ്ങ്മൂലത്തിലൂടെ അറിയിക്കും.

മുതിരപ്പുഴയാറു കയ്യെറിയാന് പഞ്ചായത്ത് അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്നത്. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് നിയമങ്ങളും ഉത്തരവുകളും കാട്ടി പറത്തി പഞ്ചായത്ത് തന്നെ അനധികൃത നിര്‍മ്മാണം നടത്തുന്നത്.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ഇടുക്കി ജില്ല കളക്ടറോട് വിശദാംശങ്ങള്‍ തേടി. അതേസമയം സംഭവത്തില്‍ എം എല്‍ എ രാജേന്ദ്രനോട് സി പി എം നേതൃത്വം വിശദീകരണം തേടി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply