മുന്നോക്ക വിഭാഗക്കാര്‍ക്ക്10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

മുന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഭരണഘടനാ ഭേദഗതി കൊണ്ടുവരും.

Also Read >> കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ വാഹനം ഒരു സംഘം തട്ടിക്കൊണ്ടു പോയി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്‍കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നീക്കം.

ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പുതിയ തീരുമാനം വഴി രാജ്യത്തെ സവര്‍ണ വിഭാഗത്തിനും സംവരണത്തിന് യോഗ്യത ലഭിക്കും.

Also Read >> അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടി നിഖിത അന്തരിച്ചു

മുന്നോക്കകാരിലെ പിന്നോക്കകാര്‍ക്കാവും സംവരണയോഗ്യത. എട്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം ലഭിക്കുക. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും.

Also Read >> അടിമാലിയിലെ സാഹസിക വിനോദ കേന്ദ്രത്തില്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു

നിലവില്‍ ഒബിസി, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ജോലികളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടുണ്ട്. ഈ വിധി തിരുത്തി അറുപത് ശതമാനം സംവരണം കൊണ്ടു വരാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Also Read >> നടി സിമ്രാന്‍റെ മൃതദേഹം പാലത്തിനടിയിൽ; ദുരൂഹതയെന്ന് ബന്ധുക്കള്‍: ഭർത്താവ് കസ്റ്റഡിയിൽ

സാധാരണ ബുധനാഴ്ച്ചകളിലാണ് മന്ത്രിസഭാ യോഗം ചേരുന്നത്. എന്നാല്‍ തിങ്കളാഴ്ച അടിയന്തരമായി മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു.

പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സാമ്പത്തിക സംവരണ വിഷയം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ടയായി ഇതിലൂടെ ബിജെപി അവതരിപ്പിക്കുകയാണ്.

കേരളത്തില്‍ എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന വിഷയമാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വേണമെന്നത്.

പാര്‍ലമെന്റ് സമ്മേളനം തീരാന്‍ ഒരു ദിവസം മാത്രമുള്ളപ്പോഴാണ് ഈ തീരുമാനം വന്നിരിക്കുന്നത്. നാളത്തന്നെ സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.

രാജ്യസഭയില്‍ ബില്‍ പാസാകാനുള്ള സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചാല്‍ അടുത്ത തവണ അധികാരത്തിലെത്തിയാല്‍ സാമ്പത്തിക സംവരണം എന്ന വാഗ്ദാനവുമായിട്ടായിരിക്കും മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിടുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*