ഇടുക്കിയില്‍ റിസോര്‍ട്ട് ഉടമയേയും ജീവനക്കാരനേയും കൊലപ്പെടുത്തി; ഡ്രൈവര്‍ ഒളിവില്‍
ഇടുക്കിയില്‍ റിസോര്‍ട്ട് ഉടമയേയും ജീവനക്കാരനേയും കൊലപ്പെടുത്തി; ഡ്രൈവര്‍ ഒളിവില്‍
മൂന്നാറില്‍ റിസോര്‍ട്ടില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. റിസോര്‍ട്ട് ഉടമയുടെയും സഹായിയുടെയും മൃതദേഹമാണ് റിസോര്‍ട്ടില്‍ കണ്ടെത്തിയത്.
ഇടുക്കി ചിന്നക്കനാല്‍ നടുമ്പാറയില്‍ റിസോര്‍ട്ട് ഉടമ കോട്ടയം സ്വദേശി മാന്നാനം കൊച്ചയ്ക്കല്‍ ജേക്കബ് വര്‍ഗീസെന്ന രാജേഷ് പെരിയകനാല്‍ ടോപ് ഡിവിഷനില്‍ താമസിക്കുന്ന മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
റിസോര്‍ട്ടില്‍ ഉണ്ടായിരുന്ന രാജേഷിന്‍റെ കാറും കാണാതായി. റിസോര്‍ട്ടിലെ ഡ്രൈവര്‍ രാജകുമാരി കുളപ്പാറച്ചാല്‍ സ്വദേശി ബോബിനെ സംഭവത്തിന് ശേഷം കാണാനില്ല. ഒരാഴ്ച മുന്നേയാണ് ഇയാള്‍ ഇവിടെ ജോലിക്കെത്തിയത്.
വെള്ളിയാഴ്ച മുതല്‍ രാജേഷിനേയും മുത്തയ്യയെയും കുറിച്ച് വിവരമുണ്ടായിരുന്നില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ മുത്തയ്യയുടെ ബന്ധുക്കള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇരുവരും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏലം കൃഷിയുള്ള എസ്റ്റേറ്റിലെ ഏലക്ക ഡ്രയര്‍ റൂമിലാണ് മുത്തയ്യയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാജേഷിന്‍റെ മൃതദേഹം എലചെടികള്‍ക്കിടയില്‍ നിന്നും കണ്ടെത്തി. കാണാതായ രാജേഷിന്‍റെ കാര്‍ പിന്നീട് മുരിക്കിന്തോട്ടി ഭാഗത്ത് നിന്നും കണ്ടെത്തി.
അതേസമയം റിസോര്‍ട്ടില്‍ സൂക്ഷിച്ചിരുന്ന ഏലക്കയും കാണാതായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് ശേഷം കാണാതായ ബോബിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മൂന്നാര്‍ ഡി വൈ എസ് പിയുടെ നേത്രുത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
Leave a Reply