പെണ്‍വാണിഭം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിച്ച റിസോര്‍ട്ട് ഉടമയും സംഘവും അറസ്റ്റില്‍

പെണ്‍വാണിഭം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിച്ച റിസോര്‍ട്ട് ഉടമയും സംഘവും അറസ്റ്റില്‍

കോഴിക്കോട്: റിസോര്‍ട്ട് കേന്ദ്രീകരിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പെണ്‍വാണിഭം നടത്തിയ റിസോര്‍ട്ട് ഉടമയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍.

റിസോര്‍ട്ട് ഉടമ ചീക്കോട് മുഹമ്മദ്‌ ബഷീര്‍, മലപ്പുറം സ്വദേശി പാലത്തിങ്കല്‍ മന്‍സൂര്‍, കൊണ്ടോട്ടി സ്വദേശി വാവക്ക എന്ന്‍ വിളിക്കുന്ന നിസാര്‍ എന്നിവരെയാണ് തിരുമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

മുഹമ്മദ്‌ ബഷീറിന്റെ കക്കാടംപൊയിലെ ഹില്‍വ്യൂ പോയിന്‍റ് റിസോര്‍ട്ടാണ് സംഘം ഇതിനായി ഉപയോഗിച്ചിരുന്നത്. പഞ്ചായത്ത്‌ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടാണ് ഇത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്ന് തിരുമ്പാടി പോലീസ് പറഞ്ഞു.

വയനാട്ടില്‍ മറ്റൊരു സംഘത്തോടൊപ്പം ആയിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് ഇവരുടെ കയ്യിലെ എത്തുന്നത്‌. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply