ഇന്ത്യയില്‍ ടിക് ടോക് പോലെയുള്ള ആപ്പുകള്‍ പൂട്ടുന്നു…

ഇന്ത്യയില്‍ ടിക് ടോക് പോലെയുള്ള ആപ്പുകള്‍ പൂട്ടുന്നു…

ടിക് ടോക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെയാണ് തീരുമാനം ഇന്ത്യയില്‍ അംഗീകൃത ഓഫീസുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്കാവും നിയന്ത്രണങ്ങള്‍ കൊണ്ടുവരിക.

ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ടിക് ടോക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ ഉള്ളത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആപ്പുകള്‍ വഴി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹരം കാണാനൊ പരാതികള്‍ ചൂണ്ടിക്കാണിക്കാനൊ അംഗീകൃത ഓഫീസുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

ഇന്ത്യയില്‍ ഓഫീസുകള്‍ ഉള്ള ആപ്പുകള്‍ക്കും ഇന്ത്യന്‍ നിയമങ്ങള്‍ക്കും പോളിസികള്‍ക്കും അനുസരിച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവരും.

ഇന്ത്യയില്‍ പ്രവര്‍ത്തികണമെങ്കില്‍ ടിക് ടോക്, വിഗോ വിഡിയോ, ഹെലോ ലൈക് എന്നീ ആപ്പുകള്‍ക്ക് ചില നിയമങ്ങള്‍ പാലിക്കേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയാറാക്കുന്നുണ്ട്.

ഇത്തരം ആപ്പുകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇവിടെ ഓഫിസ് തുടങ്ങണമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വഴിയൊരുക്കണമെന്നുമാണ് കേന്ദ്രത്തിന്റെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply