ലൈവ് വീഡിയോകള്‍ക്ക് ഫെയ്സ്ബുക്കില്‍ ഇനി നിയന്ത്രണം

ലൈവ് വീഡിയോകള്‍ക്ക് ഫെയ്സ്ബുക്കില്‍ ഇനി നിയന്ത്രണം

ലൈവ് വീഡിയോകള്‍ അതിരുകടക്കുമ്പോള്‍ നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ഫെയ്സ് ബുക്ക്. ഇതിന്റെ ഭാഗമായി ലൈവ് ട്രീമിങ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

ഫെയ്സ് ബുക്ക് ലൈവ് ഫീച്ചറൃര്‍ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ ശക്തമാക്കുകയും വിദ്വേഷം വിതയ്ക്കുന്ന പോസ്റ്റുകള്‍ തിരിച്ചറിയാന്‍ സംവിധാനമുണ്ടാക്കുകയുമാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

ന്യൂസിലന്‍ഡിലെ പള്ളികളില്‍ നടന്ന വെടിവയ്പ് ലൈവായി സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

ഭീകരാക്രമണ സംഭവത്തില്‍ ഫെയ്സ് ബുക്കിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനി ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പമാണെന്ന് ഫെയ്സ് ബുക്ക് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഷെറില്‍ സാന്‍സ്‌ബെര്‍ഗ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply