റിവോള്‍ട്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ രേഖാചിത്രം പുറത്ത്

റിവോള്‍ട്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ രേഖാചിത്രം പുറത്ത്

റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പന സംബന്ധിച്ച രേഖാചിത്രം പുറത്തുവിട്ടു. ജൂണ്‍ മാസത്തില്‍ ഇ-ബൈക്ക് വിപണിയിലെത്തും.

മറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളേക്കാള്‍ വ്യത്യസ്തമായിരിക്കും റിവോള്‍ട്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളെന്നാണ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെടുന്നത്. മൈക്രോമാക്സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ളതാണ് റിവോള്‍ട്ട് ഇന്റലികോര്‍പ്പ്. റിവോള്‍ട്ട് മോട്ടോഴ്സ് എന്ന ഇവി സ്റ്റാര്‍ട്ടപ്പാണ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നത്.

ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാം. മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നത് അയണ്‍ ബാറ്ററി പാക്കായിരിക്കും. കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ എംബെഡ്ഡഡ് 4ജി എല്‍ടിഇ സിം ഉണ്ടായിരിക്കും.

ഇതിന്റെ ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 85 കിലോമീറ്ററായി പരിമിതപ്പെടുത്തും. ഇലക്ട്രിക് മോട്ടോര്‍, ബാറ്ററി എന്നിവ ഇറക്കുമതി ചെയ്യും. ആറ് മാസമെടുത്ത് ഏഴ് മാതൃകാ രൂപങ്ങള്‍ ഉണ്ടാക്കിയാണ് ഇപ്പോള്‍ കാണുന്ന ഡിസൈന്‍ സ്‌കെച്ച് സൃഷ്ടിച്ചതെന്ന് റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ചീഫ് ഡിസൈനര്‍ ശിവം ശര്‍മ്മ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment