ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലര്‍ ‘അപകടകാരി’യെന്ന് റിക്കി പോണ്ടിങ്‌

ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലര്‍ ‘അപകടകാരി’യെന്ന് റിക്കി പോണ്ടിങ്‌

ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലര്‍ അപകടകാരിയായ കളിക്കാരനെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. ‘ ഇംഗ്ലണ്ട് ടീമില്‍ അപകടകാരി ജോസ് ബട്ട്‌ലര്‍ തന്നെയായിരിക്കും’.

കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷത്തിനിടെയില്‍ ബട്ട്‌ലറുടെ മികവ് കണ്ടിരുന്നു. മാത്രമല്ല, മൂന്ന്, നാല് സീസണുകളില്‍ ബട്ട്‌ലര്‍ ഉള്‍പ്പെട്ട മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായിരിക്കാന്‍ തനിക്ക് അവസരം കിട്ടിയിരുന്നു. ടി20,ഏകദിന ടെസ്റ്റു മാച്ചുകളിലെ ഇംഗ്ലണ്ടിന്റെ കളി അസാധ്യമായിരുന്നു.

അതുകൊണ്ട് ‘എന്നെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ടിന്റെ ജോസ് ബട്ടലര്‍ ആയിരിക്കും ഏറ്റവും അപകടകാരി’. ബട്ട്‌ലറിന്റെ മധ്യനിര ബാറ്റിങ് ആര്‍ക്കും പറയാന്‍ കഴിയാത്തതാണ്. അദ്ദേഹത്തിന്റെ ഓരോ ബോളും ഗ്രൗണ്ടിനെ വലംവെച്ച് കൊണ്ടിരിക്കും, റിക്കി പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment