വിവരാവകാശം:പൊതുജനങ്ങൾക്ക് കൃത്യമായ ഉത്തരം ലഭ്യമാക്കണമെന്ന് കമ്മീഷണർ

വിവരാവകാശം:പൊതുജനങ്ങൾക്ക് കൃത്യമായ  ഉത്തരം ലഭ്യമാക്കണമെന്ന് കമ്മീഷണർ

കാക്കനാട്: വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന ചോദ്യങ്ങളിൽ പൊതുജനങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.വി.സുധാകരൻ പറഞ്ഞു. 

കളക്ടറേറ്റിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിൽ പരാതികൾ കേൾക്കുകയായിരുന്നു അദ്ദേഹം.  റിപ്പോർട്ട് ലഭ്യമല്ല എന്നോ വിശദ വിവരം ലഭ്യമല്ല എന്ന തരത്തിലോ ഉള്ള മറുപടികൾ പ്രോത്സാഹിപ്പിക്കാനാകില്ല. സർക്കാർ രേഖകൾ സ്വകാര്യ സ്വത്തല്ല.   

കമ്മീഷൻ സിറ്റിങ്ങിൽ ഉദ്യാഗസ്ഥർ കാരണം കാണിക്കാതെ ഹാജരാകാതിരിക്കുന്നത് അച്ചടക്കലംഘനവും കൃത്യവിലോപവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 14 കേസുകൾ പരിഗണിച്ചതിൽ 11 എണ്ണത്തിൽ കക്ഷികൾ ഹാജരായി. 

കൊച്ചി കോർപ്പറേഷൻ ടൗൺ പ്ലാനിങ്ങുമായി ബന്ധപ്പെട്ട രണ്ടു പരാതികളിൽ  പൊതു വിവരാവകാശ അധികാരി (എസ് പി ഐഒ ) ഹാജരായില്ല.  ഇതു സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.  നഗരാസൂത്രണ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടുമെന്നും കമ്മീഷണർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply